January 23, 2026
#kerala #Top Four

നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; റോഡ് ഷോയില്‍ പങ്കെടുക്കും, വിവിധ ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ വിജയം ബിജെപി കരസ്ഥമാക്കിയതിന് പിന്നാലെ നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്തെത്തും. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന മോദി നഗരത്തില്‍ റോഡ് ഷോയില്‍ പങ്കെടുക്കും. തുടര്‍ന്ന് രാവിലെ 10.30ന് പുത്തരിക്കണ്ടത്തെത്തുന്ന മോദി തിരുവനന്തപുരം-താംബരം, തിരുവനന്തപുരം -ഹൈദരാബാദ്, നാഗര്‍കോവില്‍- മംഗളൂരു അമൃത് ഭാരത് ട്രെയിനുകള്‍, ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ എന്നിവ ഫ്‌ലാഗ് ഓഫ് ചെയ്യും. കേരളത്തിനായി വിവിധ വികസന പദ്ധതികള്‍ മെദി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലേക്ക് കടന്നുവരുന്ന എല്ലാ വാഹനങ്ങളും നഗരാതിര്‍ത്തിയില്‍ കര്‍ശന സുരക്ഷ പരിശോധനക്ക് വിധേയമാക്കും. രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

Leave a comment

Your email address will not be published. Required fields are marked *