December 21, 2024
#Politics #Top News

തമിഴ്നാട്ടില്‍ എന്‍ ഡി എ പിളരുന്നു, ബി ജെ പിയുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ എ ഐ എ ഡി എം കെ

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപി സഖ്യം ഉപേക്ഷിക്കുന്നുവെന്ന സൂചന നല്‍കി മുതിര്‍ന്ന എഐഎഡിഎംകെ നേതാവ് ഡി ജയകുമാര്‍. ബിജെപിയുമായി സഖ്യമില്ലെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ധാരണകള്‍ സംബന്ധിച്ച തീരുമാനം വേണമെങ്കില്‍ തിരഞ്ഞെടുപ്പ് സമയത്ത് തീരുമാനിക്കുമെന്നുമായിരുന്നു ഡി ജയകുമാറിന്റെ പ്രസ്താവന. നേരത്തെ ജയലളിത അടക്കമുള്ള എഐഡിഎംകെ നേതാക്കളെക്കുറിച്ച് അണ്ണാമലൈ നടത്തിയ പ്രസ്താവനകളെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ-ബിജെപി ബന്ധം വഷളാക്കിയിരുന്നു. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയും എഐഎഡിഎംകെ നേതൃത്വവും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് എന്‍ഡിഎ മുന്നണിയുടെ ഭാഗമായ എഐഎഡിഎംകെ ബിജെപി സഖ്യം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി മുതിര്‍ന്ന നേതാവ് വ്യക്തമാക്കുന്നത്.

അണ്ണാമലൈക്ക് എഐഎഡിഎംകെയുമായി ബന്ധം തുടരാന്‍ ആഗ്രഹമില്ല. ബിജെപി നേതാക്കളും അത് ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ നേതാക്കള്‍ക്കെതിരായ എല്ലാ വിമര്‍ശനത്തോടും പൊരുത്തപ്പെടാന്‍ കഴിയുമോ. ബിജെപിക്ക് ഇവിടെ കാലുവയ്ക്കാന്‍ കഴിയില്ല. നിങ്ങളുടെ വോട്ട് ബാങ്ക് എല്ലാവര്‍ക്കും അറിയാം. നിങ്ങള്‍ അറിയപ്പെടുന്നത് ഞങ്ങള്‍ മുഖേനയാണ്’- ഡി ജയകുമാര്‍ വ്യക്തമാക്കി.

ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയുടെ ഭാഗമാണ് നിലവില്‍ എഐഎഡിഎംകെ. കഴിഞ്ഞ ആഴ്ച എഐഎഡിഎംകെ നേതാവ് എടപ്പാടി പളനി സ്വാമിയും തമിഴ്‌നാട് ബിജെപി ഘടകത്തിന്റെ പ്രസിഡന്റ് എടപ്പാടി പളനിസ്വാമിയും ബിജെപി കേന്ദ്രനേതൃത്വുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ഡല്‍ഹിയില്‍ എത്തിയിരുന്നു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ സീറ്റുകള്‍ ചേദിക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *