കണ്ണിന് അടിയില്‍ കറുപ്പുണ്ടോ? എങ്കിലിതാ ഒരു സൂത്രപ്പണി
സ്ത്രീകള്‍ ഏറ്റവും അധികം ശ്രദ്ധ നല്‍കുന്ന ഒന്നാണ് ചര്‍മ്മ സൗന്ദര്യം. പക്ഷെ മിക്കപ്പോഴും ചര്‍മ്മത്തിന് ആവശ്യമായ രീതിയിലുള്ള പരിചരണം നല്‍കാറില്ല. മുഖത്തെ കരിവാളിപ്പ് പോലെ പലരെയും അലട്ടുന്ന ഒന്നാണ് കണ്ണിന് അടിയില്‍ വരുന്ന കറുപ്പ്. പ്രായം കൂടുനതിന് അനുസരിചും ക്ഷീണവും സമ്മര്‍ദ്ദവും കാരണവും പലപ്പോഴും ആളുകളുടെ കണ്ണിന് ചുറ്റും കറുപ്പ് വരാറുണ്ട്. ആവശ്യത്തിന് വെള്ളം കുടിക്കാത്തതും ഉറക്കകുറവും മറ്റൊരുകാരണമാണ്.
തേന്‍
ആന്റി മൈക്രോബയല്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ളവയാണ് തേന്‍. ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും ചര്‍മ്മത്തിന് തിളക്കവും നല്ല നിറവും നല്‍കാനും ഏറെ സഹായിക്കുന്നതാണ് തേന്‍. ബ്ലാക്ക് ഹെഡ്സുകള്‍ ഇല്ലാതാക്കാനും കറുത്ത പാടുകളെ മാറ്റാനും തേന്‍ ഏറെ നല്ലതാണ്.
മഞ്ഞള്‍
ചര്‍മ്മപരിപാലനത്തിന് ഏറ്റവും മുന്‍പന്തിയില്‍ നിക്കുന്ന ഒന്നാണ് മഞ്ഞള്‍. മഞ്ഞള്‍ ചര്‍മ്മത്തിന് തിളക്കവും അതുപോലെ സ്വാഭാവിക നിറവും നല്‍കാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന മെലാനിന്‍ ആണ് ഇതിന് സഹായിക്കുന്നത്. ആന്റി ഏജന്റായി പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രായമാകുന്നതിന്റെ പല ലക്ഷണങ്ങളും മഞ്ഞള്‍ ഇല്ലാതാക്കും. മുഖത്തെ കറുത്ത പാടുകള്‍ മാറാനും മുഖക്കുരുവിനെ തടയാനും മഞ്ഞള്‍ ഏറെ നല്ലതാണ്.
പാല്‍
സൗന്ദര്യ വര്‍ധക ഉത്പ്പന്നങ്ങളിലെ ഒരു പ്രധാന ചേരുവയാണ് പാല്‍. പാലില്‍ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചര്‍മ്മത്തില്‍ നല്ലൊരു ക്ലെന്‍സറായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും. ചര്‍മ്മം മൃദുവാക്കാനും നല്ല തിളക്കം നല്‍കാനും പാല്‍ വളരെ നല്ലതാണ്.
കാപ്പിപൊടി
നമ്മള്‍ ദിവസവും കുടിക്കുന്ന കാപ്പി നമുക്ക് ഉന്മേഷം നല്‍കുക മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഉപയോഗിക്കാം. ശരീരത്തിലെ മൃതുകോശങ്ങള്‍ നീക്കം ചെയാനും പുതിയ കോശങ്ങള്‍ ഉണ്ടാക്കാനും ഇതു സഹായിക്കും. ഇതിലടങ്ങിയിട്ടുള്ള കഫീന്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ നീക്കം ചെയുന്നതിനും അവയെ ബലപ്പെടുത്തുന്നതിനും സഹായിക്കുന്നു. കൂടാതെ ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ഘടകങ്ങള്‍ ചര്‍മ്മത്തിന്റെ പ്രായമാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കുന്നു.
പായ്ക്ക് തയാറാക്കാന്‍
ഈ പായ്ക്ക് തയാറാക്കാന്‍ അല്‍പ്പം മഞ്ഞള്‍ എടുക്കുക. അതിലേക്ക് തേനും കാപ്പിപൊടിയും പാലും ചേര്‍ത്ത് നന്നായി ഇളക്കി എടുക്കുക. ശേഷം ഈ പായ്ക്ക് കണ്ണിന് താഴെ നന്നായി തേച്ച് പിടിപ്പിക്കുക. 15 മിനിറ്റിന് ശേഷം ഇത് ഉണങ്ങുമ്പോള്‍ കണ്ണ് നന്നായി കഴുകി വ്യത്തിയാക്കി എടുക്കാം. ആഴ്ചയില്‍ മൂന്ന് ദിവസം വരെ ഇത് ചെയ്യാവുന്നതാണ്. കണ്ണിനടിയിലെ കറുപ്പും വീക്കവുമൊക്കെ ഇല്ലാതാക്കാനും ഉണര്‍വ് നല്‍കാനും ഇത് ഏറെ സഹായിക്കും.