സംസാരിച്ച് കഴിയുന്നതിന് മുമ്പേ അനൗണ്‍സ്‌മെന്റ്, ഉദ്ഘാടന വേദിയില്‍ നിന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയി
കാസര്‍കോട് ബേഡഡുക്ക സര്‍വ്വീസ് സഹകരണ ബാങ്ക് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയില്‍ നിന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയി. മുഖ്യമന്ത്രി സംസാരിച്ച് അവസാനിപ്പിക്കുന്നതിന് മുമ്പ് പിന്നീട് നടക്കാന്‍ പോകുന്ന പരിപാടികളുടെ അനൗണ്‍സ്‌മെന്റ് നടത്തിയതാണ് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത്. ഔദ്യോഗികമായി കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു എന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെ അനൗണ്‍സ്‌മെന്റ് തുടരുകയായിരുന്നു. ഞാന്‍ പറഞ്ഞ് കഴിഞ്ഞില്ലായിരുന്നു. ഞാന്‍ പറഞ്ഞ് കഴിഞ്ഞാലല്ലേ അനൗണ്‍സ്‌മെന്റ് നടത്തുക ? അയാള്‍ക്ക് ചെവിടും കേള്‍ക്കത്തില്ല തോന്നുന്നു. ഇതൊന്നും ശരിയായ ഏര്‍പ്പാടല്ല എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി വേദിയില്‍ നിന്നും ഇറങ്ങിപ്പോയത്.





Malayalam 

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































