വാണിജ്യസിലിണ്ടറിന്റെ വില കൂട്ടി
ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില കൂട്ടി. വാണിജ്യ സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയിട്ടുള്ളത്. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന 19 കിലോ വാണിജ്യ സിലിണ്ടറിനാണ് വില കൂട്ടിയത്. വില വര്‍ധിച്ചതോടെ കൊച്ചിയില്‍ 1747.50 രൂപയാണ് സിലിണ്ടറിന്റെ വില.
ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ സിലിണ്ടറിന്റെ വില കുറച്ചിരുന്നു. സെപ്തംബറില്‍ 158 രൂപയാണ് കുറച്ചത്. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. 912 രൂപയാണ് എല്‍പിജിയുടെ വില.