January 2, 2025
#Top Four

സിക്കിമില്‍ മറ്റൊരു മിന്നല്‍ പ്രളയത്തിന് കൂടി സാധ്യത, ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു

ടാങ്ടോക്ക്: സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. ആര്‍മിയുടേയും എന്‍ഡിആര്‍എഫിന്റേയും രക്ഷാപ്രവര്‍ത്തനം തുടരുന്നു. 16 സൈനികര്‍ ഉള്‍പ്പെടെ നൂറിലധികം പേരെ കാണാതായി. അതേസമയം മറ്റൊരു മിന്നല്‍ പ്രളയത്തിന് കൂടി സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഷാക്കോ ചോ തടാകത്തില്‍പ്രളയം ഉണ്ടാകാനിടയുള്ളതിനാല്‍ സമീപ പ്രദേശങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചു. ടീസ്റ്റ നദിയിലെ ചെളിയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. മൂവായിരത്തോളം പേര്‍ ലാച്ചനിലും ലാച്ചുങ്ങിലും കുടുങ്ങിക്കിടക്കുകയാണ്. മോട്ടോര്‍ സൈക്കിളില്‍ പോയ 3,150 പേരും വെള്ളപ്പൊക്കത്തില്‍ കുടുങ്ങി. ഹെലികോപ്ടറുപയോഗിച്ച് ആളുകളെ രക്ഷപെടുത്തുമെന്ന് സിക്കിം സര്‍ക്കാര്‍ അറിയിച്ചു.

Also Read; സ്റ്റാറ്റസിലേക്ക് പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

മംഗന്‍ ജില്ലയില്‍ എട്ട്, നാംചിയില്‍ രണ്ട്, ഗാങ്ടോക്കില്‍ ഒന്ന് എന്ന കണക്കില്‍ സിക്കിമിലെ 11 പാലങ്ങളാണ് വെള്ളപ്പൊക്കത്തില്‍ തകര്‍ന്നത്. നാല് ജില്ലകളിലായി ജല പൈപ്പ് ലൈനുകള്‍, മലിനജല ലൈനുകള്‍, 277 വീടുകള്‍ എന്നിവയും തകര്‍ന്നു.
മൂവായിരത്തിലധികം വിനോദസഞ്ചാരികള്‍ ഒറ്റപ്പെട്ടു. 2,500 പേരെ ഒഴിപ്പിച്ചു, 6,000 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

Leave a comment

Your email address will not be published. Required fields are marked *