December 22, 2024
#Crime

വിദ്യാര്‍ത്ഥിനിയെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി കൊലക്കേസിലെ പ്രതിയെ കാപ്പ ചുമത്തിജയിലടച്ചു. മൂവാറ്റുപുഴയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ആന്‍സണ്‍ റോയി(23)ക്കാണ് കാപ്പ ചുമത്തിയത്.

ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ റൂറല്‍ പോലീസ് മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.ഏനാനല്ലൂര്‍ സ്വദേശിയായ ആന്‍സണ്‍ റോയ് മൂവാറ്റുപുഴ, വാഴക്കുളം പോലീസ് സ്റ്റേഷനുകളില്‍ വധശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ കേസുകളിലെ പ്രതിയാണ്.

Also Read;ആരോഗ്യമന്ത്രിക്കെതിരെ ഉണ്ടായത് ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി

ജൂലൈ 26-നാണ് മൂവാറ്റുപുഴ നിര്‍മല കോളേജ് വിദ്യാര്‍ഥിനിയായ നമിതയെ പ്രതി ബൈക്കിടിപ്പിച്ച് കൊലപ്പെടുത്തിയത്. ലൈസന്‍സില്ലാതെ അമിതവേഗത്തിലും അശ്രദ്ധയിലും ബൈക്ക് ഓടിച്ചുവന്ന ആന്‍സണ്‍ റോയ് നമിതയെയും മറ്റൊരു വിദ്യാര്‍ഥിനിയെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ നമിത കൊല്ലപ്പെട്ടു. ഈ കേസില്‍ മൂവാറ്റുപുഴ സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞുവരുന്നതിനിടെയാണ് പ്രതിക്കെതിരേ കാപ്പചുമത്തിയത്.

 

 

Leave a comment

Your email address will not be published. Required fields are marked *