December 21, 2024
#Top News

മയക്കുമരുന്നുപയോഗിച്ച് കറങ്ങിനടന്നാലും ഇനി പിടിവീഴും, പുതിയ സംവിധാനവുമായി പോലീസ്

മദ്യപിച്ച് വാഹനമോടിച്ചാല്‍ മാത്രമല്ല മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് സഞ്ചരിച്ചാലും ഇനി പിടിവീഴും. ഇവരെ പൂട്ടാനായി ഉമിനീര്‍ പരിശോധനാ യന്ത്രവുമായി പോലീസ് രംഗത്തിറങ്ങിയിരിക്കുകയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ തലസ്ഥാന നഗരത്തില്‍ നടത്തിയ പരിശോധനയില്‍ പലരും കുടുങ്ങി.

ബ്രീത്ത് അനലൈസറിലൂടെയാണ് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നത്. എന്നാല്‍ ലഹരി മരുന്നുപയോഗിക്കുന്നവരെ ഇതിലൂടെ കണ്ടെത്താന്‍ സാധിക്കില്ല. സംശയമുണ്ടെങ്കില്‍ ഒരാളെ കൊണ്ടുപോയി വൈദ്യ പരിശോധന നടത്തി ഫലം ലഭിക്കുന്നത് വരെ കാത്തിരിക്കണം. പുതിയ യന്ത്രം വരുന്നതിലൂടെ ഇതിനുള്ള പരിഹാരമാവുകയാണ്

സംശയമുള്ള ഒരാളുടെ ഉമിനീരെടുത്ത് മെഷീനില്‍ വെച്ചാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ ഫലമറിയാം. രണ്ട് ദിവസം മുമ്പ് ലഹരി ഉപയോഗിച്ചാല്‍ പോലും മെഷീന്‍ പിടികൂടുമെന്ന പ്രത്യേകതയുമുണ്ട്. പരീക്ഷണാടിസ്ഥത്തിലാണ് ബെംഗളൂരു ആസ്ഥാനമായ കമ്പനിയുമായി സഹകരിച്ചുള്ള പരിശോധന ന
ത്തുന്നത്. വിജയകരമെങ്കില്‍ മെഷീന്‍ വാങ്ങാന്‍ പോലീസ് ശുപാര്‍ശ നല്‍കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.

Also Read; അഫ്ഗാനിസ്ഥാനില്‍ തുടര്‍ച്ചയായ ഭൂചലനം; മരണസംഖ്യ 1000 കടന്നു

‘മൊബൈല്‍ ടെസ്റ്റ് സിസ്റ്റം’ എന്ന പ്രത്യേകസംവിധാനമാണ് ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താനായി ഏര്‍പ്പെടുത്തിയതെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജു ചകിലം അറിയിച്ചു. ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ (ക്രമസമാധാനം ആന്‍ഡ് ട്രാഫിക്) മേല്‍നോട്ടത്തില്‍ നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധനകള്‍ നടത്തുന്നത്.

 

Leave a comment

Your email address will not be published. Required fields are marked *