January 15, 2025
#Trending

രണ്ട് ലക്ഷത്തിനായി പരാക്രമം, 10 മിനിറ്റില്‍ ഒരു ലിറ്റര്‍ മദ്യം അകത്താക്കിയ യുവാവിന് ദാരുണാന്ത്യം

ബീജിങ്: ഒരു ലിറ്റര്‍ മദ്യം ഒറ്റയടിക്ക് കുടിച്ച ചൈനീസ് പൗരന്‍ മരിച്ചു. ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലുള്ള ഷെന്‍ഷെനില്‍ ഴാങ് എന്ന യുവാവാണ് മരിച്ചത്. മദ്യപാന മത്സരത്തില്‍ ജയിക്കാനായി 10 മിനിറ്റു കൊണ്ടാണ് ഒരു ലിറ്റര്‍ മദ്യം അകത്താക്കിയതാണ് മരണത്തില്‍ കലാശിച്ചത്.

മത്സരത്തിന് തുടക്കമിട്ടത് ഴാങിന്റെ മേലുദ്യോഗസ്ഥനാണ്. ഴാങിനെക്കാള്‍ മദ്യം കുടിക്കുന്ന വ്യക്തിക്ക് 5000 യുവാന്‍ സമ്മാനത്തുകയായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മത്സരം ആരംഭിച്ചത്. ആരും മത്സരത്തിനായി ആദ്യം തയ്യാറായില്ല. പിന്നീട് സമ്മാനത്തുക ഉയര്‍ത്തി 2.31 ലക്ഷം രൂപ വരെയായതോടെ മറ്റു ചിലര്‍ കൂടി മത്സരത്തില്‍ പങ്കെടുത്തു. ഴാങ് മത്സരത്തില്‍ തോറ്റാല്‍ 10,000 യുവാന്‍ കമ്പനിയിലെ എല്ലാവര്‍ക്കും ചായ കുടിക്കാന്‍ നല്‍കാമെന്നും മേലുദ്യോഗസ്ഥന്‍ പറഞ്ഞു.

Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

മത്സരത്തിന്റെ ആവേശദത്തില്‍ തീവ്രത കൂടിയ ബൈജിയു എന്ന ചൈനീസ് മദ്യമാണ് ഴാങ് 10 മിനിറ്റു കൊണ്ട് ഒരു ലിറ്റര്‍ കുടിച്ചു തീര്‍ത്തത്. ബോധരഹിതനായ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ കമ്പനി അടച്ചു പൂട്ടി.

Also Read; ധനതത്വ ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനര്‍ഹയായി ക്ലോഡിയ ഗോള്‍ഡിന്‍

Leave a comment

Your email address will not be published. Required fields are marked *