മോട്ടോര്‍ വാഹന സേവനങ്ങള്‍ക്ക് ഇനി ആധാര്‍ മതി, സര്‍ക്കാര്‍ ഉത്തരവിറക്കി
![](https://metropostkerala.com/wp-content/uploads/2023/10/adhaar-991x564.jpg)
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ക്ക് ഇനി ആധാര്‍ മതി. 21 സേവനങ്ങള്‍ക്ക് വയസ്, മേല്‍വിലാസം എന്നിവ തെളിയിക്കാനുള്ള അടിസ്ഥാന രേഖയായി ആധാര്‍ കാര്‍ഡിനെ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനം. വാഹനത്തിന്റെ ഉടമസ്ഥത കൈമാറല്‍, ആര്‍സി ബുക്കിലെ മേല്‍വിലാസം മാറ്റല്‍, ഹൈപ്പോത്തിക്കേഷന്‍ റദ്ദാക്കല്‍, പെര്‍മിറ്റ് പുതുക്കല്‍ അടക്കമുള്ള സേവനങ്ങള്‍ക്കാണ് ബാധകം.
ഈ സേവനങ്ങള്‍ക്ക് ഇനി മറ്റു രേഖകള്‍ അപ്‌ലോഡ് ചെയ്യേണ്ടതില്ല. ഇതു നടപ്പാക്കുന്നതിന്റെ മുന്നോടിയായി സോഫ്റ്റ് വെയറില്‍ മാറ്റം വരുത്തി.
Also Read; ഡിജിറ്റല്‍ മേഖലകളില്‍ ഇന്ത്യ-ടാര്‍സാനിയ കൈകോര്‍ക്കും, ആറ് കരാറുകളില്‍ ഒപ്പുവെച്ചു