February 5, 2025
#Top Four

ഇസ്രായേലിന് സൈനിക സഹായ വാഗ്ദാനവുമായി അമേരിക്ക; കൊല്ലപ്പെട്ടവരില്‍ നാല് അമേരിക്കന്‍ പൗരന്‍മാരും

വാഷിങ്ടണ്‍: ഇസ്രായേലിന് കൂടുതല്‍ സൈനിക സഹായവാഗ്ദാനവുമായി അമേരിക്ക. പലസ്തീന്‍ അനുകൂല സായുധസംഘമായ ഹമാസിനെതിരായ യുദ്ധത്തില്‍ യുദ്ധക്കപ്പലുകളും വ്യോമയാനങ്ങളും അയക്കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അറിയിച്ചു. ആയുധങ്ങളുടെ കൈമാറ്റവും സൈനിക സഹായവും വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രായേല്‍ ലക്ഷ്യമാക്കി കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലേക്ക് നീങ്ങാന്‍ അമേരിക്കന്‍ പടക്കപ്പലായ യു.എസ്.എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ്ിന് നിര്‍ദേശം നല്‍കിയതായും ഓസ്റ്റിന്‍ അറിയിച്ചു. യു.എസ്.എസ് ജെറാള്‍ഡ് ഫോര്‍ഡ് ആണവശേഷിയുള്ള വിമാനവാഹിനി കപ്പലാണ്. യു.എസ്. യുദ്ധവിമാനങ്ങളായ എഫ്-35, എഫ്-15, എഫ്-16, എ-10 എന്നിവയും ഇസ്രയേലിന് കൈമാറും. ഇതിന് പുറമെ ഒരു മിസൈല്‍ വാഹിനിയും നാല് മിസൈല്‍ നശീകരണികളും ഇസ്രായേലിലേക്ക് അയക്കും.

Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

അതേസമയം, ഹമാസിന്റെ ആക്രമണത്തില്‍ നാല് അമേരിക്കന്‍ പൗരന്മാര്‍ കൊലപ്പെട്ടുവെന്ന് വിവരമുണ്ട്. ഇസ്രായേലില്‍ ഗാസയോട് ചേര്‍ന്നുള്ള പ്രദേശത്താണ് ഇവര്‍ കൊലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. എന്നാല്‍, ഇത് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ ഇസ്രായേലിനെതിരെ ലെബനോനിലെ ഹിസ്ബുല്ല പോലുള്ള സായുധപ്രസ്ഥാനങ്ങള്‍ തിരിയാതിരിക്കാനുള്ള മുന്‍കരുതല്‍ കൂടിയായാണ് അമേരിക്ക സൈനിക നീക്കം ശക്തമാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരത്തില്‍ ഒരു സൂചന കഴിഞ്ഞദിവസം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നല്‍കിയിരുന്നു.

Also Read; മോട്ടോര്‍ വാഹന സേവനങ്ങള്‍ക്ക് ഇനി ആധാര്‍ മതി, സര്‍ക്കാര്‍ ഉത്തരവിറക്കി

Leave a comment

Your email address will not be published. Required fields are marked *