#Sports #Trending

128 വര്‍ഷങ്ങള്‍ക്ക് ശേഷം, 2028 ലെ ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് തിരിച്ചുവരുന്നു

2028-ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് മത്സരയിനമായി തിരിച്ചെത്തുന്നു. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും 2028ലെ ഗെയിംസ് സംഘാടക സമിതിയും തമ്മിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ഒക്ടോബര്‍ 15, 16 തീയതികളില്‍ മുംബൈയില്‍ നടക്കുന്ന 141-ാമത് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി സമ്മേളനത്തില്‍ ഔപചാരികമായ പ്രഖ്യാപനമുണ്ടായേക്കും.

Also Read; 34 തവണ മാറ്റിവെച്ച ലാവ്‌ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ട്വന്റി 20 ഫോര്‍മാറ്റിലാണ് ഒളിമ്പിക്സില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുക. മത്സരങ്ങളില്‍ പുരുഷ-വനിതാ ടീമുകള്‍ക്ക് പങ്കെടുക്കാം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും (ഐസിസി) ഇക്കാര്യം സ്ഥിരീകരിച്ചു. ക്രിക്കറ്റിനെ കൂടാതെ സോഫ്റ്റ്ബോള്‍, ബേസ്ബോള്‍, ഫ്ളാഗ് ഫുട്ബോള്‍, സ്‌ക്വാഷ്, ലാക്രോസ് എന്നീ കായികയിനങ്ങളും ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്താന്‍ ധാരണയായിട്ടുണ്ട്.

LA28 ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും ഇത് അന്തിമ തീരുമാനമല്ലെങ്കിലും, ഒരു നൂറ്റാണ്ടിലേറെയായി ആദ്യമായി ഒളിമ്പിക്സില്‍ ക്രിക്കറ്റ് കാണുന്നതിന് ഈ തീരുമാനം പ്രധാന നാഴികക്കല്ലാണെന്നും ”ഐസിസി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ പ്രസ്താവനയില്‍ പറഞ്ഞു. 128 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒളിമ്പിക്സ് മത്സരയിനമായി ക്രിക്കറ്റ് എത്തുന്നത്. ഒളിമ്പിക്സ് ചരിത്രത്തില്‍ 1900ത്തിലെ പാരീസ് ഗെയിംസില്‍ മാത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ള ക്രിക്കറ്റ് 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിലാണ് മത്സരയിനമായി തിരിച്ചെത്തുന്നത് എന്ന പ്രത്യേകയും 2028ലെ ഒളിമ്പിക്‌സിന് സ്വന്തമായേക്കും.

Join with metro post: സ്‌പോര്‍ട്‌സ് വാര്‍ത്തകളറിയാന്‍ SPORTS ONLY ഗ്രൂപ്പില്‍ അംഗമാകൂ…

Leave a comment

Your email address will not be published. Required fields are marked *