ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തില്‍ തന്റെ ബന്ധുക്കള്‍ കൊല്ലപ്പെട്ടെന്ന് നടി മധുര നായിക്
ടെല്‍ അവീവ്: ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തില്‍ തന്റെ ബന്ധുവും പങ്കാളിയും കൊല്ലപ്പെട്ട വിവരം പങ്കുവെച്ച് നടി മധുര നായിക്. ഒക്ടോബര്‍ ഏഴിനാണ് സംഭവം നടന്നതെന്ന് നടി പറയുന്നു. ബന്ധുവായ ഒര്‍ദയെയും അവരുടെ പങ്കാളിയെയും ഹമാസ് സായുധ സേന കുട്ടികളുടെ മുന്നില്‍ വെച്ച് കൊലപ്പെടുത്തിയെന്നാണ് മധുര ഇന്‍സ്റ്റാഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘ഐ സ്റ്റാന്‍ഡ് വിത്ത് ഇസ്രായേല്‍’ എന്ന ഹാഷ് ടാഗോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പലസ്തീന്‍ അനുകൂല അറബ് പ്രചരണം എത്രത്തോളം ആഴത്തില്‍ നടക്കുന്നുവെന്നത് കണ്ട് താന്‍ ഞെട്ടിപ്പോയെന്നും അതുകൊണ്ടാണ് ഈ വീഡിയോ പങ്കുവെക്കുന്നതെന്നും നടി പറഞ്ഞു. ജൂതയായതിന്റെ പേരില്‍ താന്‍ അപമാനിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുന്നുവെന്നും അവര്‍ പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ
ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തിനിടെ ശനിയാഴ്ച മക്കളുടെ മുന്നില്‍വെച്ച് ഇരുവരും കൊല്ലപ്പെട്ടതായി താരം പറഞ്ഞു. ഇരുവശത്തുനിന്നും ‘ഒരു തരത്തിലുള്ള അക്രമത്തെയും താന്‍ പിന്തുണയ്ക്കുന്നില്ലെന്ന്’ അവര്‍ വ്യക്തമാക്കി. ഇന്ന് ഞാനും എന്റെ കുടുംബവും അഭിമുഖീകരിക്കുന്ന ദുഖവും വികാരങ്ങളും വാക്കുകളില്‍ പറഞ്ഞറിയിക്കാനാവില്ല. ഇസ്രായേല്‍ ഇന്ന് വേദനയിലാണ്. ഹമാസിന്റെ ക്രോധത്തില്‍ ഇസ്രായേലിലെ മക്കളും സ്ത്രീകളും തെരുവുകളും കത്തുകയാണെന്നും മധുര പറഞ്ഞു.
Also Read;മീഡിയ അക്കാദമി ഫോട്ടോജേണലിസം ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു