സൗദിയില്‍ തൊഴിലാളി പരിശോധനയ്ക്കിടെ മുങ്ങിയാല്‍ 2.21 ലക്ഷം പിഴ
റിയാദ്: തൊഴിലിടങ്ങളില്‍ സൗദി ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനയ്ക്കിടെ തൊഴിലാളി രക്ഷപ്പെട്ടാല്‍ കനത്ത പിഴയും മറ്റു ശിക്ഷാനടപടികളും സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. ഒരു തൊഴിലാളിക്ക് 10,000 റിയാല്‍(ഏകദേശം 2.21 ലക്ഷം രൂപ) എന്ന തോതില്‍ പിഴ ചുമത്തുകയും ജോലിസ്ഥലം 14 ദിവസത്തേക്ക് അടച്ചുപൂട്ടുകയും ചെയ്യുമെന്ന് സൗദി മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ
ഒക്ടോബര്‍ 15 മുതലാണ് ജോലിസ്ഥലത്തെ നിയമലംഘനങ്ങള്‍ക്കെതിരെ പുതിയ പിഴ സമ്പ്രദായം പ്രാബല്യത്തില്‍ വരുന്നത്. പരിശോധനയ്ക്കിടെ തൊഴിലാളി മുങ്ങുന്നത് ആവര്‍ത്തിച്ചാല്‍ പിഴ സംഖ്യ ഇരട്ടിയാകും. ഫീല്‍ഡ് പരിശോധനാ സമയത്ത് തൊഴിലാളികള്‍ രക്ഷപ്പെടുന്നത് ഗുരുതരമായ നിയമലംഘനമാണെന്നും മുന്നറിയിപ്പ് നോട്ടീസ് ഒന്നും നല്‍കാതെ തന്നെ പിഴ ചുമത്തുമെന്നും അറിയിപ്പില്‍ പറയുന്നു.
Also Read; ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം ഉച്ചയ്ക്ക് രണ്ട് മണിമുതല്‍