ആകാശ എയറിന് മൂന്ന് ജിസിസി രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കേന്ദ്ര അനുമതി
മൂന്ന് അന്താരാഷ്ട്ര രാജ്യങ്ങളുടെ പറക്കാനുള്ള അവകാശം ആകാശ എയറിന് ലഭിച്ചു. നിലവിലുള്ള ഉഭയകക്ഷി കരാറുകളുടെ അടിസ്ഥാനത്തില്‍, സൗദി അറേബ്യ, കുവൈറ്റ്, ഖത്തര്‍ എന്നീ മൂന്ന് രാജ്യങ്ങള്‍ക്ക് ഈ ശൈത്യകാലത്ത് അന്താരാഷ്ട്ര ഓപ്പറേഷന്‍സ് ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആകാശ എയറിന് ഫ്‌ലൈയിംഗ് അനുമതി നല്‍കി
Also Read; ഹണി റോസിന് ലഭിച്ച ദുബായ് ഡിജിറ്റല്‍ ഗോള്‍ഡന്‍ വിസ എന്താണ് ?
ചെലവ് കുറഞ്ഞ യാത്ര വാഗ്ദാനം ചെയ്ത് രംഗപ്രവേശം ചെയ്ത വിമാന കമ്പനിയാണ് ആകാശ എയര്‍. ഒരു വിമാന കമ്പനിക്ക് മറ്റൊരു രാജ്യത്തേക്ക് സര്‍വീസ് നടത്തണമെങ്കില്‍ രണ്ട് രാജ്യങ്ങളുടെയും അനുമതി ലഭിക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ വിമാനത്താവളത്തിലെ സ്ലോട്ടുകള്‍ക്ക് പ്രത്യേക അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കൂ. യുഎഇയിലേക്ക് സര്‍വീസ് അനുമതി ലഭിക്കാന്‍ ആകാശ എയറിന് പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കൂടുതല്‍ വിമാന കമ്പനികള്‍ അന്താരാഷ്ട്ര സര്‍വീസിന് എത്തുമ്പോള്‍ ടിക്കറ്റ് നിരക്കില്‍ കുറവ് വന്നേക്കും. ചെലവ് കുറഞ്ഞ യാത്ര എന്ന മുദ്രാവാക്യമാണ് ആകാശ എയര്‍ മുന്നോട്ട് വെക്കുന്നത്. ഓഹരി വിപണിയിലെ പ്രമുഖ നിക്ഷേപകനായിരുന്ന ശതകോടീശ്വരന്‍ ജുന്‍ജുന്‍വാലയുടെ പിന്തുണയുള്ള വിമാന കമ്പനിയാണ് ആകാശ എയര്‍.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക