ബീഹാര്‍ ട്രെയിന്‍ അപകടം: അടിസ്ഥാന കാരണം കണ്ടെത്തുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്
ബീഹാര്‍: ബീഹാറില്‍ നോര്‍ത്ത് ഈസ്റ്റ് എക്‌സ്പ്രസ് ട്രെയിന്‍ അപകടത്തില്‍ പെട്ട് നാല് മരണമുണ്ടായതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബീഹാറിലെ രഘുനാഥ്പുരിലുള്ള ബുക്‌സാറിലാണ് അപകടം നടന്നത്. ഡല്‍ഹിയില്‍ നിന്ന് കാമാഖ്യയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ഇന്നലെ രാത്രി 9.35ന് പാളം തെറ്റിയത്. ട്രെയിനിന്റെ 21 കോച്ചുകള്‍ പാളംതെറ്റി. രക്ഷാപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുവെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഏറ്റവുമൊടുവില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം പാറ്റ്‌ന ഐഐഎംഎസ്സില്‍ 10 പേരെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. എന്നാല്‍ ട്രെയിന്‍ പാളം തെറ്റാന്‍ കാരണമായത് എന്താണെന്ന് വ്യക്തമായിട്ടില്ല. അപകടത്തിന്റെ അടിസ്ഥാന കാരണം കണ്ടെത്തുമെന്ന് റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ യാത്രക്കാര്‍ക്ക് അവരവരുടെ ലക്ഷ്യസ്ഥാനത്തേക്കെത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജര്‍ തരുണ്‍ പ്രകാശ് അറിയിച്ചു.
Also Read; ഉണ്ടായത് വിന്‍ഡോ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കം; നടിയുടെ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി ആന്റോ