January 3, 2025
#Sports #Top Four

രാജ്യത്തിനായി മെഡല്‍ നേടിയിട്ട് ഒരുപഞ്ചായത്ത് അംഗം പോലും വന്നില്ല; സര്‍ക്കാരിനെതിരെ ശ്രീജേഷ്

ഏഷ്യന്‍ ഗെയിംസിലെ സുവര്‍ണ്ണ നേട്ടത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ ഹോക്കിതാരം പിആര്‍ ശ്രീജേഷ് രംഗത്ത്. കായിക താരങ്ങള്‍ കേരള സര്‍ക്കാരില്‍ നിന്ന് അവഗണ നേരിടുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ശ്രീജേഷിന്റെ വിമര്‍ശനവും.

ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിനായി മെഡല്‍ നേടിയിട്ട് ഒരു പഞ്ചായത്ത് അംഗം പോലും ഒന്നുകാണാന്‍ വന്നില്ലെന്ന് ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

Join with metro post: സ്‌പോര്‍ട്‌സ് വാര്‍ത്തകളറിയാന്‍ SPORTS ONLY ഗ്രൂപ്പില്‍ അംഗമാകൂ…

ബംഗാള്‍ ഗവര്‍ണറാണ് തന്നെ അഭിനന്ദിക്കാനായി ആദ്യമായി വീട്ടില്‍ എത്തിയതെന്നും അദ്ദേഹം വന്നതില്‍ സന്തോഷമുണ്ടെന്നും ശ്രീജേഷ് പറഞ്ഞു. ഇവിടെനിന്നും ആരും വരാത്തതിന് എന്താണ് കാരണമെന്ന് അറിയില്ല. അതിന് മറുപടി പറയേണ്ടത് അവരാണ്. താന്‍ ഇന്നലെയാണ് വീട്ടില്‍ എത്തിയത്. ഒരു പഞ്ചായത്ത് അംഗം പോലും തന്നെ ബന്ധപ്പെട്ടില്ല. അത്രമാത്രം പ്രതീക്ഷിച്ചാല്‍ മതിയല്ലോയെന്നും ശ്രീജേഷ് പറഞ്ഞു.

ഈയൊരു സമീപനമാണ് നാളത്തെ തലമുറ കണ്ടുപഠിക്കുക. അങ്ങനെയങ്കില്‍ ഏഷ്യന്‍ ഗെയിംസില്‍ ഒരു മെഡല്‍ വാങ്ങിയാലും നമ്മുടെ നാട്ടില്‍ വിലയില്ലെന്നുള്ള ചിന്താഗതി ഉണ്ടാകും. ഇത് കായിക രംഗത്തെ യുവതലമുറയെ നിരാത്സാഹപ്പെടുത്തുമെന്നും ശ്രീജേഷ് പറഞ്ഞു.

Also Read; ‘ഓപ്പറേഷന്‍ അജയ്’; ആദ്യഘട്ടത്തില്‍ ഇന്ത്യയിലേക്ക് എത്തുന്നത് 230 പേര്‍

Leave a comment

Your email address will not be published. Required fields are marked *