ഐഎഎസ് തലപ്പത്ത് അഴിച്ചുപണി
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ആറു ജില്ലാ കലക്ടര്‍മാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കലക്ടര്‍മാര്‍ക്കാണ് മാറ്റം. പത്തനംതിട്ട കലക്ടര്‍ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം എംഡിയായി നിയമിച്ചു. എ ഷിബുവാണ് പുതിയ പത്തനംതിട്ട കലക്ടര്‍. ആലപ്പുഴ കലക്ടര്‍ ഹരിത വി കുമാറെ മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടര്‍ ആയി നിയമിച്ചു.
Also Read; പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് പി വി ഗംഗാധരന്‍ അന്തരിച്ചു
ജോണ്‍ വി സാമുവല്‍ ആണ് പുതിയ ആലപ്പുഴ ജില്ലാ കലക്ടര്‍. മലപ്പുറം ജില്ലാ കലക്ടറായ വി ആര്‍ പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിച്ചു. വി ആര്‍ വിനോദ് ആണ് മലപ്പുറത്തിന്റെ പുതിയ കലക്ടര്‍. കൊല്ലം കലക്ടര്‍ അഫ്സാന പര്‍വീണിനെ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ആയി നിയമിച്ചു. എല്‍ ദേവിദാസ് ആണ് കൊല്ലത്തിന്റെ പുതിയ കലക്ടര്‍. സ്നേഹജ് കുമാറിനെ കോഴിക്കോട് കലക്ടറായും, അരുണ്‍ കെ വിജയനെ കണ്ണൂര്‍ കലക്ടറായും നിയമിച്ചു.
അതേസമയം ആദ്യ കപ്പലെത്തി ഔദ്യോഗിക ചടങ്ങുകള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിഴിഞ്ഞം പോര്‍ട്ട് എംഡി സ്ഥാനത്ത് നിന്ന് അദീല അബ്ദുള്ളക്ക് മാറ്റം. കൂടുതല്‍ വകുപ്പുകളുടെ ആധിക്യം കൊണ്ടാണ് അദീലക്ക് മാറ്റമെന്നാണ് വിശദീകരണം. നേരത്തെ, വകുപ്പ് മാറ്റത്തിന് അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അദീല അബ്ദുല്ലയ്ക്ക് പകരം പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോര്‍ട്ട് എംഡിയായി നിയമിച്ചു.
Join with metro post : മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക