നാലുവയസുള്ള മകനെ കൊന്ന ശേഷം, പിതാവ് ജീവനൊടുക്കി
ആലപ്പുഴ: നാലുവയസുള്ള മകനെ കൊന്ന ശേഷം അച്ഛന് ആത്മഹത്യ ചെയ്ത നിലയില്‍. മാന്നാർ കുടമ്പേരൂര്‍ കൃപാസദനത്തില്‍ മകന് ഡെല്വിന് ജോണിനെ കൊലപ്പെടുത്തിയ ശേഷം മിഥുന്‍കുമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഡെല്‍വിന്റെ മൃതദേഹം തറയില്‍ കിടക്കുന്ന നിലയിലായിരുന്നു. മിഥുന്‍കുമാറിനെ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഇന്ന് രാവിലെ മിഥുന്‍കുമാറിന്റെ മാതാപിതാക്കളാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ
മിഥുന്‍കുമാറിന്റെ ഭാര്യ വിദേശത്ത് നഴ്സായി ജോലി ചെയ്യുകയാണ്. കൊലപാതകത്തിനും ആത്മഹത്യയ്ക്കും പിന്നിലുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
Also Read; വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊന്ന സംഭവം: പ്രിയരഞ്ജന്റെ ഡ്രൈവിങ് ലൈസന്‍സ് സ്ഥിരമായി റദ്ദാക്കി





Malayalam 



























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































