പൗരത്വ ഭേദഗതി നിയമം വേഗം നടപ്പാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ
ദില്ലി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പായി പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ കേന്ദ്ര സർക്കാർ നീക്കം. പൗരത്വ നിയമ ഭേദഗതി ബിൽ പാർലമെൻ്റിൽ പാസാക്കിയെങ്കിലും കേന്ദ്ര സർക്കാർ ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നില്ല. പൗരത്വ അപേക്ഷ സമർപ്പിക്കാനുള്ള ഓൺലൈൻ പോർട്ടൽ ഉടൻ സജ്ജമാക്കും എന്നാണ് സൂചന. സംസ്ഥാനങ്ങളുടെ ഇടപെടൽ ആവശ്യമില്ലാതെ നടപടികൾ പൂർത്തിയാക്കാവുന്ന വിധമായിരിക്കും ക്രമീകരണം.
2019 ഡിസംബർ 11നാണ് പൗരത്വ നിയമ ഭേദഗതി പാർലമെന്റ് പാസാക്കിയത്. പ്രതിപക്ഷ പാർട്ടികളുടെ കടുത്ത പ്രതിഷേധങ്ങൾക്കിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അവതരിപ്പിച്ച പൗരത്വ ഭേദഗതി ബിൽ സഭ പാസ്സിക്കിയത്.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിങ്ങൾ ഒഴികെയുള്ള ആറ് മതസ്ഥർക്ക് രാജ്യത്ത് പൗരത്വം അനുവദിക്കുന്നതാണ് പൗരത്വ ഭേദഗതി ബിൽ. 2014 ഡിസംബർ 31നുമുമ്പ് ഇന്ത്യയിൽ എത്തി ആറുവർഷം ഇവിടെ കഴിഞ്ഞവർക്കാണ് പൗരത്വം ലഭിക്കുക. ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാർസി മതവിശ്വാസികൾക്കാണ് ബിൽ പ്രകാരം പൗരത്വം ലഭിക്കുക. മുസ്ലിങ്ങളെ പരിഗണിക്കില്ല. വിവരങ്ങൾ നൽകുന്നതിൽ സംസ്ഥാനങ്ങളുടെ ഇപെടൽ ഒഴിവാക്കും. കേരളമടക്കം ആറ് സംസ്ഥാനങ്ങൾ പൗരത്വ നിയമ ഭേദഗതിയെ എതിർത്തിരുന്നു
Also Read; മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: മൂന്ന് ദിവസത്തെ പ്രചരണവുമായി ബിജെപി ദേശീയ നേതാക്കൾ