October 18, 2024
#Top Four

ഒരു രാജ്യം, ഒരു വിദ്യാർഥി ഐഡി: ആധാറിന് സമാനമായി സ്‌കൂൾ വിദ്യാർഥികൾക്ക് തിരിച്ചറിയൽ നമ്പർ

ദില്ലി: ആധാർ പോലെ തന്നെ രാജ്യത്തെ സ്‌കൂൾ വിദ്യാർഥികൾക്ക് പ്രത്യേക തിരിച്ചറിയൽ നമ്പർ വരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഒരു രാജ്യം, ഒരു വിദ്യാർഥി ഐഡി എന്ന പേരിൽ പദ്ധതി നടപ്പാക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആലോചിക്കുന്നത്.

സർക്കാർ, സ്വകാര്യ സ്‌കൂൾ വിദ്യാർഥികൾ എന്ന വേർതിരിവ് ഇല്ലാതെ എല്ലാ സ്‌കൂൾ വിദ്യാർഥികൾക്ക് പ്രത്യേകം തിരിച്ചറിയൽ നമ്പർ നൽകാനാണ് പദ്ധതി. പ്രീ പ്രൈമറി മുതൽ ഹയർ എഡ്യൂക്കേഷൻ വരെയുള്ള വിദ്യാർഥികൾക്ക് തിരിച്ചറിയൽ നമ്പർ നൽകും. കുട്ടികളുടെ അക്കാദമിക നിലവാരവും നേട്ടങ്ങളും മറ്റും ട്രാക്ക് ചെയ്യാൻ കഴിയുന്നവിധമാണ് സംവിധാനം. ആധാറിന് പുറമേയാണ് സ്‌കൂൾ വിദ്യാർഥികൾക്ക് മറ്റൊരു തിരിച്ചറിയൽ നമ്പർ കൂടി നൽകുന്നത്.

Also Read; പൗരത്വ ഭേദഗതി നിയമം വേ​ഗം നടപ്പാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

പുതിയ തിരിച്ചറിയൽ നമ്പറുമായി ബന്ധപ്പെട്ട് കുട്ടികളുടെ മാതാപിതാക്കളോട് ആശയവിനിമയം നടത്താൻ കേന്ദ്രസർക്കാർ സ്‌കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആധാറിന് സമാനമായി വിദ്യാർത്ഥികളുടെ രക്തഗ്രൂപ്പ്, പൊക്കം, തൂക്കം തുടങ്ങി കുട്ടികളുടെ വിവരങ്ങൾ തിരിച്ചറിയൽ നമ്പറിനായി ശേഖരിക്കും. കുട്ടികളുടെ വിവരം രഹസ്യമായി സൂക്ഷിക്കും.

Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

 

Leave a comment

Your email address will not be published. Required fields are marked *