മമ്മൂട്ടിക്ക് ആദരവുമായി ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് സമിതി
കാന്‍ബറ: മലയാളത്തിന്റെ മഹാനടന് ഓസ്‌ട്രേലിയന്‍ ദേശീയ പാര്‍ലമെന്റില്‍ ആദരവ്. കാന്‍ബറയിലെ ഓസ്‌ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ ‘പാര്‍ലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകര്‍. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകള്‍ ഓസ്‌ട്രേലിയ- ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ സഹകരണത്തോടെ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനവും പാര്‍ലമെന്റ് ഹൗസ് ഹാളില്‍ നടന്നു.
Also Read; ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം: ജോ ബൈഡന്‍ ഇസ്രായേലും ജോര്‍ദാനും സന്ദര്‍ശിക്കും
പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിയുടെ പ്രതിനിധിയും പാര്‍ലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ ചെയര്‍മാനുമായ ഡോ ആന്‍ഡ്രൂ ചാള്‍ട്ടന്‍ എം.പി ഓസ്ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മുന്‍പ്രീത് വോറയ്ക്ക് കൈമാറിക്കൊണ്ട് ആദ്യ സ്റ്റാമ്പ് പ്രകാശനം ചെയ്തു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ