അതിര്‍ത്തിയില്‍ പ്രകോപനവുമായി വീണ്ടും പാക്കിസ്ഥാന്‍
ദില്ലി: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈനികര്‍ ഇന്ത്യന്‍ ജവാന്മാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ജമ്മു കശ്മീരിലെ അര്‍ണിയ, സുചേത്ഗഢ് സെക്ടറുകളിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലുണ്ടായ പാക് വെടിവെപ്പില്‍ രണ്ട് സൈനികര്‍ക്കും ഒരു പ്രദേശവാസിക്കും പരിക്കേറ്റു.
പിന്നാലെ ഇന്ത്യന്‍ സൈന്യം തിരിച്ചും വെടിയുതിര്‍ത്തു. മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ചായിരുന്നു പാക്കിസ്ഥാനില്‍ നിന്നുള്ള ആക്രമണമെന്ന് ബിഎസ്എഫ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. അഞ്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വ്യാഴാഴ്ച രാത്രിയാണ് പാക്കിസ്ഥാന്‍ റേഞ്ചര്‍മാര്‍ പ്രകോപനമില്ലാതെ വെടിയുതിര്‍ത്തത്. മൂവരുടേയും ആരോഗ്യനില തൃപ്തികരമാണ്
Also Read; ചൈനീസ് മുന്‍ പ്രധാനമന്ത്രി ലീ കെക്വിയാങ് അന്തരിച്ചു
ഇരു വശത്തും ആക്രമണം പുലര്‍ച്ചെ മൂന്ന് മണി വരെ നീണ്ടു. യാതൊരു പ്രകോപനവുമില്ലാതെയാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായതെന്നും ഇന്ത്യന്‍ സൈന്യം പറയുന്നു. സംഭവത്തില്‍ പാക്കിസ്ഥാനെ പ്രതിഷേധം അറിയിക്കുമെന്ന് കേന്ദ്ര വിദേശകാര്യ വൃത്തങ്ങള്‍ അറിയിച്ചു. പരിക്കേറ്റ സൈനികനെ വിദഗ്ധ ചികിത്സക്കായി ജമ്മുകശ്മീരിലെ ജിഎംസി ആശുപത്രിയിലേക്ക് മാറ്റി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ