വനിതാ ശിശു വികസന വകുപ്പില്‍ സൂപ്പര്‍ വൈസര്‍ തസ്തികയില്‍ ഒഴിവ്
കേരള PSC കാറ്റഗറി നമ്പര്‍: 245/2023. സൂപ്പര്‍വൈസര്‍ (ഐസിഡിഎസ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനമാണ്. ഈ തസ്തിക സ്ത്രീകള്‍ക്ക് മാത്രമായി സംവരണം ചെയ്തിരിക്കുന്നു. കൂടാതെ ഭിന്നശേഷിക്കാര്‍ ഈ തസ്തികയില്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. 37,400 മുതല്‍ 79,000 രൂപ വരെയാണ് ശമ്പളം. 18 മുതല്‍ 36 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യതകള്‍:
- ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്ന് സോഷ്യോളജി/ സോഷ്യല്‍ വര്‍ക്ക്, ഹോം സയന്‍സ് അല്ലെങ്കില്‍ സൈക്കോളജി എന്നിവയില്‍ ഏതിലെങ്കിലും ലഭിച്ച ബിരുദം.
അല്ലെങ്കില്‍
- ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്ന് മറ്റേതെങ്കിലും വിഷയത്തില്‍ ലഭിച്ച ബിരുദത്തോടൊപ്പം ഭാരതീയ സംസ്ഥാനശിശുക്ഷേമ കൗണ്‍സിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും അംഗീകൃത സ്ഥാപനങ്ങളോ നല്‍കുന്ന ഒരുവര്‍ഷത്തെ ബാലസേവികാ ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ്/ സര്‍ക്കാര്‍ അംഗീകൃതസ്ഥാപനത്തില്‍നിന്ന് ലഭിക്കുന്ന പ്രീ-പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ്.
Also Read; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു