• India
January 22, 2025
#Top Four

കേരളീയത്തിലേക്ക് ഗവര്‍ണറെ ക്ഷണിച്ചോ? സംഘാടകരോട് തന്നെ ചോദിക്കൂവെന്ന് ഗവര്‍ണര്‍

ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ കേരളീയം പരിപാടിയില്‍ തന്നെ ക്ഷണിക്കാത്തതില്‍ നീരസം പ്രകടമാക്കി ആരിഫ് മുഹമ്മദ്ഖാന്‍. കേരളീയത്തിലേക്കു ക്ഷണിച്ചോയെന്നത് സംഘാടകരോടാണു ചോദിക്കേണ്ടത്, തന്നോടല്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി ഗവര്‍ണര്‍ പറഞ്ഞു.

Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

ഒരാഴ്ചത്തെ കേരളീയം പരിപാടിയാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായിവിജയന്‍ ഉദ്ഘാടനം ചെയ്തത്. കേരളീയം ലോകോത്തര ബ്രാന്‍ഡായി മാറ്റുമെന്നും എല്ലാ വര്‍ഷവും സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാര്‍, കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, എം എ യൂസഫലി, രവി പിള്ള തുടങ്ങിയവര്‍ വേദിയിലെത്തി. കേരളം കൈവരിച്ച പുരോഗതി ലോകത്തെ അറിയിക്കുക എന്ന ബ്രാന്‍ഡിംഗ് പ്രോഗ്രാമായാണ് കേരളീയം സംഘടിപ്പിക്കുന്നത്.

Also Read; ക്ഷേമ പെന്‍ഷനും ഉച്ചഭക്ഷണ പദ്ധതിയും പ്രതിസന്ധിയില്‍, പൊലീസ് വാഹനങ്ങള്‍ ഓടുന്നില്ല, കേരളീയം എന്തിന് 27 കോടി ചെലവഴിച്ച്‌ നടത്തുന്നു: വി ഡി സതീശന്‍

Leave a comment

Your email address will not be published. Required fields are marked *