അച്ഛന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താനൊരു അവാര്‍ഡ് അങ്ങനെയൊരു വിശ്വാസം എനിക്കില്ലെന്ന് മുരളി ഗോപി

അഭിനേതാവായും സംവിധായകനായും മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന നിരവധി സിനിമകള്‍ സമ്മാനിച്ച അതുല്യ കലാകാരനാണ് ഭരത് ഗോപി. അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ അച്ഛന്റെ ഫോട്ടോക്കൊപ്പം മുരളി ഗോപി പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
‘ഇന്ന് അച്ഛന്റെ ജന്മദിനം. ഒരുപാട് അവസരങ്ങളില്‍ ഒരുപാട് പേര്‍ എന്നോട് ചോദിക്കാറുള്ള ഒരു ചോദ്യമാണ് ‘അച്ഛന്റ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍’ ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തിക്കൂടെ എന്ന്. ഓര്‍മ്മകള്‍ പുരസ്‌കാരവിതരണത്തിലൂടെയാണ് നിലനിര്‍ത്തേണ്ടത് എന്ന ആംഗലേയ സങ്കല്‍പ്പത്തില്‍ നിന്ന് ഉടലെടുക്കുന്നതാണ് ഈ ചോദ്യം.
Also Read; അരവിന്ദ് കെജ്രിവാള്‍, ഇഡിക്ക് മുന്നില്‍ ഹാജരാകില്ല
ഒരു കലാകാരന്റെ ഓര്‍മ്മകളെ നിലനിറുത്തേണ്ടത് സത്യത്തില്‍ അയാളുടെ സൃഷ്ടികളെ തുടച്ച് മിനുക്കി കാലാകാലങ്ങളില്‍ ജനസമക്ഷം അവതരിപ്പിക്കുന്നതിലൂടെയായിരിക്കണം എന്ന് ഞാന്‍ വിശ്വസിക്കുന്നു’ എന്ന് മുരളി ഗോപി കുറിച്ചു.