ഛത്തീസ്ഗഢ്, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പോളിങ്
ഐസ്വാള്‍: ഛത്തീസ്ഗഢില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ 71.11 ശതമാനവും മിസോറമില്‍ 77.61 ശതമാനവും പോളിങ് രേഖപ്പെടുത്തി. മുഴുവന്‍ പോളിങ് സ്റ്റേഷനിലെയും വിവരങ്ങള്‍ ലഭ്യമാകുമ്പോള്‍ വോട്ടുശതമാനം ഇനിയും കൂടുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. കനത്ത മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കേയാണ് ഛത്തീസ്ഗഢില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. പോളിങ്ങിനിടെ സുക്മ ജില്ലയില്‍ ഐ.ഇ.ഡി. സ്ഫോടനവും കാങ്കര്‍ ജില്ലയില്‍ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുമുണ്ടായി.
Also Read; ഇതരമതക്കാരനുമായി പ്രണയം പിതാവിന്റെ ക്രൂരമര്‍ദ്ദനത്തില്‍ 14കാരിക്ക് ദാരുണാന്ത്യം
സ്ഫോടനത്തില്‍ സി.ആര്‍.പി.എഫിന്റെ കോബ്രാ യൂണിറ്റിലെ ഉദ്യോഗസ്ഥന് പരിക്കേറ്റു. കാങ്കറിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് സുരക്ഷാ സേനയുടെ നിഗമനം. 20 മണ്ഡലങ്ങളിലേക്കുള്ള പോളിങ്ങാണ് ഛത്തീസ്ഗഢില്‍ ഇന്ന് നടന്നത്.