പേരിയയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ എറ്റുമുട്ടലില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍
വയനാട്: പേരിയയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ എറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കസ്റ്റഡിയിലായി. മൂന്ന് വനിതകളും ഒരു പുരുഷനുമാണ് സംഘത്തിലുണ്ടായിരുന്നത്. രാത്രി 10 മണിയോടെയാണ് വെടിവെപ്പ് നടന്നത്. പേരിയ ചപ്പാരത്തെ പ്രദേശവാസി അജേഷിന്റെ വീട്ടിലെത്തിയ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.
Also Read; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍
കബനി ദളത്തിലെ മാവോയിസ്റ്റുകളായ ചന്ദ്രുവും ഉണ്ണിമായയുമാണ് പിടിയിലായത്. ലത സുന്ദരി എന്നിവരാണ് ഓടി രക്ഷപ്പെട്ടത്.
അരമണിക്കൂറോളം വെടിവെപ്പ് നീണ്ടുനിന്നു. സ്ഥലത്ത് പൊലീസും തണ്ടര്‍ബോള്‍ട്ടും കൂടുതല്‍ പരിശോധന നടത്തുകയാണ്.