January 15, 2025
#Top News

മുന്‍ കാമികിയുടെ വ്യാജ നഗ്‌ന ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത തൃശ്ശൂര്‍ സ്വദേശി അറസ്റ്റില്‍

കോയമ്പത്തൂര്‍: യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്തു സമൂഹ്യമാധ്യമത്തില്‍ പ്രചരിപ്പിച്ച ബൈക്ക് റേസിങ് താരം അറസ്റ്റിലായി. കോയമ്പത്തൂര്‍ സ്വദേശിയായ 23 വയസ്സുകാരിയുടെ പരാതിയില്‍ ചാലക്കുടി പഴൂക്കര പോട്ടോക്കാരന്‍ വീട്ടില്‍ ആല്‍ഡ്രിന്‍ ബാബുവിനെ (24) ആണ് കോയമ്പത്തൂര്‍ സൈബര്‍ സെല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Also Read; ‘നടുവൊടിഞ്ഞു നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു’; വികസനം മരവിച്ചെന്ന് കുഞ്ഞാലിക്കുട്ടി

ദേശീയ മോട്ടര്‍ സൈക്കിള്‍ റേസിങ് ചാംപ്യന്‍ഷിപ്പിലെ സ്ഥിരം താരമാണ് ആല്‍ഡ്രിന്‍. ഇയാളുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് രണ്ടു വര്‍ഷം മുന്‍പ് യുവതി സൗഹൃദം അവസാനിപ്പിച്ചിരുന്നു. വീണ്ടും ബന്ധം സ്ഥാപിക്കാന്‍ ആല്‍ഡ്രിന്‍ ശ്രമിച്ചെങ്കിലും യുവതി ഒഴിഞ്ഞുമാറിയതിന്റെ വൈരാഗ്യത്തിലാണ് ചിത്രം പ്രചരിപ്പിച്ചത്.

Leave a comment

Your email address will not be published. Required fields are marked *