യുഎസിലെ ജിമ്മില്‍ വെച്ച് കുത്തേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി
വാഷിംഗ്ടണ്‍: യുഎസിലെ ഇന്‍ഡ്യാനയിലെ ഫിറ്റ്നസ് സെന്ററില്‍ കുത്തേറ്റ 24 കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വരുണ്‍ രാജ് മരണത്തിന് കീഴടങ്ങി. വരുണ്‍ പഠിച്ചിരുന്ന സര്‍വകലാശാലയാണ് മരണ വാര്‍ത്ത പുറത്ത് വിട്ടത്. വാല്‍പാറൈസോ സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ വരുണിന് ഒക്ടോബര്‍ 29 നാണ് കുത്തേറ്റത്. പബ്ലിക് ജിമ്മില്‍ വെച്ചായിരുന്നു അക്രമി ജോര്‍ദാന്‍ ആന്ദ്രേഡ് (24) കത്തികൊണ്ട് കുത്തിയത്.
സംഭവത്തിന് പിന്നാലെ അക്രമിയെ അറസ്റ്റ് ചെയ്യുകയും മാരകായുധം ഉപയോഗിച്ചതിന് കൊലപാതകശ്രമം ചുമത്തുകയും ചെയ്തിരുന്നു.
”യൂണിവേഴ്സിറ്റി വരുണിന്റെ കുടുംബവുമായി സംസാരിച്ച്, കുടുംബത്തിന് വേണ്ട സഹായവും പിന്തുണയും വാഗ്ദാനം ചെയ്തുവെന്ന്,” യൂണിവേഴ്‌സിറ്റി അധികൃതര്‍ പറഞ്ഞു.
Also Read; നാഷണല്‍ ഹെറാള്‍ഡ് കേസ്: രാഹുലിനേയും സോണിയയേയും ഇ ഡി വീണ്ടും ചോദ്യം ചെയ്യും
നവംബര്‍ 16-ന് കാമ്പസില്‍ വരുണിന്റെ അനുസ്മരണവും അനുസ്മരണവും ഒരുക്കുന്നുണ്ട്. 2022 ഓഗസ്റ്റിലാണ് വരുണ്‍ യുഎസില്‍ എത്തിയത്. കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. തെലങ്കാനയിലെ ഖമ്മമാണ് വരുണിന്റെ സ്വദേശം. ബുധനാഴ്ചയോടെ, നോര്‍ത്ത് അമേരിക്കന്‍ തെലുങ്ക് സൊസൈറ്റി വരുണിന്റെ കുടുംബത്തിനായി GoFundMe വഴി 90,000 ഡോളര്‍ സമാഹരിച്ചു.