കേരളത്തില്‍ മത്സരിക്കാനുള്ള സാധ്യത തള്ളാതെ കെ സി; 20ല്‍ 20 ഉം യു ഡി എഫ് നേടും

കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാതെ എ ഐ സി സി ജനറല്‍ സെക്ട്രട്ടറി കെ സി വേണുഗോപാല്‍. കേരളത്തില്‍ മത്സരിക്കണമെന്ന് ആഗ്രഹിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ്. ബിജെപിയെ താഴെയിറക്കുകയാണ് ലക്ഷ്യം. മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നും കെ സി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും. രാജ്യത്ത് കോണ്‍ഗ്രസ് അനുകൂല തരംഗം നിലവിലുണ്ട്. ബിജെപിയുടെ തിരഞ്ഞെടുപ്പ് ആയുധമാണ് അന്വേഷണ ഏജന്‍സികള്‍ എന്നും കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറാം, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് പ്രതികരണം.
കോണ്‍ഗ്രസ് മത്സരിക്കുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനോടും മറ്റ് അന്വേഷണ ഏജന്‍സികളോടുമാണ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് ടീമായി ഇ ഡി മാറി. പ്രതിപക്ഷത്തെ നേതാക്കളെ കള്ളക്കേസില്‍ കുടുക്കുകയാണ്. അഴിമതിക്കാരായ ബിജെപി നേതാക്കളെ ഇ ഡി കാണുന്നില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
കേരളത്തില്‍ യുഡിഎഫ് സമ്പൂര്‍ണ വിജയം നേടുമെന്ന് കെ സി വേണുഗോപാല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 20ല്‍ 20 സീറ്റും യുഡിഎഫ് നേടിയിരിക്കുമെന്ന് കെ സി പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷനെതിരേയും രൂക്ഷ വിമര്‍ശനമാണ് കെ സി നടത്തിയത്.
Also Read; കുറ്റിപ്പുറത്ത് ബസും ലോറിയും കൂട്ടിയിടിച്ച്; 20 പേര്‍ക്ക് പരിക്ക്