October 18, 2024
#Top News

സ്ത്രീകള്‍ക്ക് 15000 രൂപ വാര്‍ഷിക ധനസഹായവുമായി മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍

റായ്പൂര്‍: വരാനിരിക്കുന്ന ചത്തീസ്ഗഢ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികരം നിലനിര്‍ത്തിയാല്‍ സ്ത്രീകള്‍ക്ക് 15,000 രൂപ വാര്‍ഷിക ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. വിവാഹിതരായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം 12,000 രൂപ നല്‍കുമെന്ന പ്രതിപക്ഷ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനത്തിനുളള മറുപടി എന്നാണ് ബാഗേലിന്റെ വാഗ്ദാനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നത്. ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചരണത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം.

സംസ്ഥാനത്ത് ആകെയുള്ള 90 നിയമസഭാ സീറ്റുകളില്‍ 20 എണ്ണത്തിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നവംബര്‍ 7 ന് നടന്നു. ബാക്കി 70 സീറ്റുകളിലേക്ക് നവംബര്‍ 17 ന് വോട്ടെടുപ്പ് നടക്കും. അടുത്ത മാസം മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക.

അതേസമയം സംസ്ഥാനത്ത് കോണ്‍ഗ്രസ് യാതൊരു വികസന പദ്ധതികളും നടപ്പിലാക്കിയില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസ് സ്വയം ‘ഹീറോ’ എന്നാണ് വിളിക്കുന്നത്. എന്നാല്‍ സംസ്ഥാനത്തെ വികസന കാര്യങ്ങളില്‍ അവര്‍ ‘സീറോ’ ആണ്.

Also Read; രാജ്ഭവനുള്ള ചെലവ് 2.60 കോടിയാക്കണം, സര്‍ക്കാറിന് മുന്നില്‍ ആവശ്യം ഉന്നയിച്ച് ഗവര്‍ണര്‍

സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ് ജനങ്ങളില്‍നിന്നും തേടിയാല്‍ അത് ‘സീറോ’ ആയിരിക്കുമെന്നും മന്ത്രി പരിഹസിച്ചു. തിരഞ്ഞെടുപ്പിലൂടെ അവര്‍ വിട പറയേണ്ട സമയമായിരിക്കുന്നു. ഛത്തീസ്ഗഡിലെ സീതാപൂര്‍ നിയോജക മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.

 

Leave a comment

Your email address will not be published. Required fields are marked *