ദുരിതാശ്വാസനിധി വകമാറ്റിയ കേസ്; സര്‍ക്കാരിന് ആശ്വാസം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്തുവെന്ന കേസില്‍ സര്‍ക്കാരിന് ആശ്വാസം. ധനദുര്‍വിനിയോഗം നടന്നിട്ടില്ലെന്നും മന്ത്രിസഭയ്ക്ക് ഫണ്ട് നല്‍കാന്‍ അധികാരമുണ്ടെന്നും ലോകായുക്തയുടെ ഫുള്‍ബെഞ്ച് വിധി പുറപ്പെടുവിച്ചു. ഉപലോകായുക്തമാരെ ഒഴിവാക്കണമെന്ന ഹര്‍ജിയും ലോകായുക്ത തള്ളിയതോടെ ഉപലോകായുക്തമാര്‍ക്കും കേസില്‍ വിധി പറയാന്‍ അവസരം ലഭിച്ചു.
എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്‍, മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായര്‍, സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച പോലീസുകാരന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയും സാമ്പത്തിക സഹായങ്ങളും നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ലോകായുക്ത ഫുള്‍ ബെഞ്ച് വിധി പറഞ്ഞത്. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം നല്‍കിയത് അധികാര ദുര്‍വിനിയോഗമാണ്. അതിനാല്‍ വിതരണം ചെയ്ത പണം ഒന്നാം പിണറായി സര്‍ക്കാരിലെ 18 മന്ത്രിമാരില്‍ നിന്നും തിരിച്ചുപിടിക്കണം എന്നായിരുന്നു ഹര്‍ജിക്കാരനായ ആര്‍എസ് ശശി കുമാറിന്റെ ആവശ്യം.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
മാര്‍ച്ച് 31ന് ലോകായുക്ത ഡിവിഷന്‍ ബെഞ്ച് ഈ കേസില്‍ ഭിന്നവിധി പറഞ്ഞതോടെയാണ് കേസ് ഫുള്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടി കുറയ്ക്കുന്ന നിയമ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതുകൊണ്ടു തന്നെ ഈ വിധി സര്‍ക്കാരിന് ഏറെ നിര്‍ണായകമായിരുന്നു.
ലോകയുക്തയ്ക്ക് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം പരിശോധിക്കാന്‍ അധികാരം ഇല്ല എന്ന സുപ്രാധാനമായ നിരീക്ഷണവും വിധിയിലുണ്ട്. തീരുമാനങ്ങളുടെ നടപടിക്രമങ്ങളാണ് പരിശോധിച്ചതെന്ന് ലോകായുക്ത വ്യക്തമാക്കിയതിന് പിന്നാലെ മന്ത്രിസഭയുടെ അംഗീകാരത്തോടെയാണ് മൂന്ന് ലക്ഷത്തിന് മുകളില്‍ തുക കൈമാറിയതെന്നും ചൂണ്ടിക്കാണിച്ചു. ഇതോടെ അഴിമതി കണ്ടെത്താനായില്ലെന്നും സ്വജനപക്ഷപാതം ഇല്ലെന്നുമാണ് വിധിയില്‍ നിന്നു വ്യക്തമാകുന്നത്. ലോകായുക്തയുടെ നിയമ പരിധിക്ക് പുറത്താണ് പരാതിയെന്നും വിധിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
Also Read; ലിബിന പോയതറിയാതെ അമ്മയും യാത്രയായി