കോഴിക്കോട് കടപ്പുറത്ത് കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം
കോഴിക്കോട്: കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്ക് കോഴിക്കോട് കടപ്പുറത്ത് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. നവകേരള സദസ്സ് നടക്കുന്നതിനാല്‍ മുന്നൊരുക്കം വേണമെന്ന് ഡിസിസിയെ അറിയിക്കുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ റാലിയില്‍ മാറ്റമില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ പറഞ്ഞു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം കടപ്പുറത്ത് തന്നെ റാലി നടത്തും. തടയാമെങ്കില്‍ തടയട്ടേയെന്നും കെ പ്രവീണ്‍കുമാര്‍ പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് നവംബര്‍ 23ന് കോണ്‍ഗ്രസ് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കുന്നത്. കോണ്‍ഗ്രസ് പലസ്തീനൊപ്പമല്ലെന്നും പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയ ആര്യാടന്‍ ഷൗക്കത്തിനെതിരെ നടപടി സ്വീകരിക്കുകയാണെന്നുമുളള സിപിഐഎമ്മിന്റെ ആരോപണങ്ങളെ മറികടക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.
Also Read; മണിപ്പൂര്‍ കലാപത്തിലുണ്ടായ അവമതിപ്പ് മറികടക്കാന്‍ ‘ഹമാസ് തീവ്രവാദ വിരുദ്ധ റാലി’യുമായി ബിജെപി