യുഎസില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്ക് നേരെ ഭര്‍ത്താവിന്റെ ആക്രമണം
ചിക്കാഗോ: യുഎസിലെ ചിക്കാഗോയില്‍ ഗര്‍ഭിണിയായ യുവതിക്ക് നേരെ ഭര്‍ത്താവ് വെടിയുതിര്‍ത്തു. കോട്ടയം ഉഴവൂര്‍ സ്വദേശിയായ മീര (32) ആണ് ഭര്‍ത്താവ് ഏറ്റുമാനൂര്‍ സ്വദേശി അമല്‍ റെജിയുടെ ആക്രമണത്തിനിരയായത്. ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also Read; ഇസ്രയേലില്‍ ആശുപത്രികള്‍ക്ക് നേരെ വീണ്ടും ആക്രമണം അവസാനിക്കാതെ ക്രൂരത
വെടിയേറ്റ മീരയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വയറ്റിലെ രക്തസ്രാവം നിയന്ത്രണവിധേയമായിട്ടില്ലെന്നാണ് ഉഴവൂരിലെ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് അമല്‍ റെജിയുടെ ആക്രമണമെന്നാണ് വിവരം. പ്രതിയെ യുഎസ് പോലീസ് അറസ്റ്റു ചെയ്തു.