സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം
ട്രാക്കില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഓടുന്ന എട്ട് ട്രെയിനുകള്‍ പൂര്‍ണമായും 12 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ഇരിങ്ങാലക്കുട, പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ട്രെയിനുകളുടെ ഈ നിയന്ത്രണം.
പൂര്‍ണമായി റദ്ദാക്കിയവ
ശനിയാഴ്ച
16603- മംഗളൂരു സെന്‍ട്രെല്‍-തിരുവനന്തപുരം മാവേലി എക്സ്പ്രസ്
06018-എറണാകുളം-ഷൊര്‍ണൂര്‍ മെമു
06448-എറണാകുളം-ഗുരുവായൂര്‍ എക്സ്പ്രസ് സ്പെഷ്യല്‍
ഞായറാഴ്ച
16604-തിരുവനന്തപുരം-മംഗളൂരു സെന്‍ട്രെല്‍ മാവേലി എക്സ്പ്രസ്
06017-ഷൊര്‍ണൂര്‍-എറണാകുളം മെമു
06439-ഗുരുവായൂര്‍-എറണാകുളം എക്സ്പ്രസ് സ്പെഷ്യല്‍
06453-എറണാകുളം-കോട്ടയം എക്സ്പ്രസ് സ്പെഷ്യല്‍
06434-കോട്ടയം-എറണാകുളം എക്സ്പ്രസ് സ്പെഷ്യല്‍
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഭാഗികമായി ഓടുന്നത് വഴിതിരിച്ചു വിടുന്നത്
വെള്ളിയാഴ്ച യാത്ര ആരംഭിക്കുന്ന 22656 ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം വീക്ക്ലി സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് ഷൊര്‍ണൂരിനും എറണാകുളത്തിനും ഇടയില്‍ റദ്ദാക്കി. 16127 ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസ് എറണാകുളത്തിനും ഗുരുവായൂരിനും ഇടയില്‍ റദ്ദാക്കി. 12978 അജ്മീര്‍-എറണാകുളം മരുസാഗര്‍ എസ്പ്രസ് തൃശൂരിനും എറണാകുളത്തിനും ഇടയില്‍ റദ്ദാക്കി.
ഞാറാഴ്ച യാത്ര തുടങ്ങുന്ന 16341 ഗുരുവായൂര്‍-തിരുവനന്തപുരം ഇന്റര്‍ സിറ്റി എക്സ്പ്രസ് ഗുരുവായൂരിനും എറണാകുളത്തിനും ഇടയില്‍ റദ്ദാക്കി. 16328 ഗുരുവായൂര്‍-മധുര എക്സ്പ്രസ് ഗുരുവായൂരിനും ആലുവയ്ക്കും ഇടയില്‍ റദ്ദാക്കി. 16188 എറണാകുളം- കാരയ്ക്കല്‍ എക്സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയില്‍ റദ്ദാക്കി.
ഈ ട്രെയിന്‍ വൈകും
ശനിയാഴ്ച ഉച്ചയ്ക്ക് 2.25ന് യാത്ര തുടങ്ങേണ്ട 16348 മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ് ഏഴ് മണിക്കൂര്‍ വൈകി രാത്രി 9.25നു മാത്രമേ യാത്രആരംഭിക്കൂ
Also Read; ലിബിനക്കും അമ്മയ്ക്കും പിന്നാലെ സഹോദരനും, കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം ആറായി