January 15, 2025
#Top Four

‘നവകേരള ബസ്’ കേരളത്തില്‍ എത്തി

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ് പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള ആഡംബര ബസ് കേരളത്തില്‍ എത്തി. ബെംഗളൂരുവിലെ ലാല്‍ബാഗില്‍ നിന്നും ഇന്നലെ വൈകിട്ട് 6:30 ന് കേരളത്തിലേക്ക് പുറപ്പെട്ട ബസ് പുലര്‍ച്ചെ നാല് മണിക്കാണ് കാസര്‍ഗോഡ് എആര്‍ ക്യാംപില്‍ എത്തിയത്. ഇന്ന് ആരംഭിക്കുന്ന നവകേരള സദസിന് പുലര്‍ച്ചെയോടുകൂടി ബസ് കാസര്‍ഗോഡ് എത്തിക്കും.

25 പേര്‍ക്ക് യാത്ര ചെയ്യാവുന്ന തരത്തിലുള്ള ബസില്‍ വലിയ ആഡംബര സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മുന്‍നിരയിലെ കസേരയില്‍ 180 ഡിഗ്രി തിരിയാന്‍ സാധിക്കുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളത്. അതിന് പുറമെ, നിര്‍ത്തിയിടുന്ന സമയത്ത് സ്പ്ലിറ്റ് എസി ഉപയോഗിക്കാന്‍ പുറത്തുനിന്നും വൈദ്യുതി കണക്ഷന്‍ നേടാന്‍ സാധിക്കും. കെഎസ്ആര്‍ടിസി എംഡി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നത്.

Also Read; സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം; എട്ട് ട്രെയിനുകള്‍ റദ്ദാക്കി

അതിനിടെ കെഎസ്ആര്‍ടിസി ബെന്‍സ് ആഡംബര ബസിന് ഇളവുകള്‍ പ്രഖ്യാപിച്ചുള്ള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ടായിരുന്നു. കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്ന കളര്‍കോഡില്‍ ഇളവു നല്‍കിയിട്ടുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റ് കളറില്‍ ഗോള്‍ഡന്‍ ലൈനുകളോടെയുള്ള ഡിസൈനാണ് ബസ്സിനുള്ളത്. ബസിന് പുറത്ത് ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരള ടൂറിസത്തിന്റെ ടാഗ് ലൈനും നല്‍കിയിട്ടുണ്ട്.

Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

ഗതാഗത സെക്രട്ടറി പുറത്തിറക്കിയ വിജ്ഞാപനത്തില്‍ മന്ത്രിമാര്‍ക്ക് വേണ്ടി കെഎസ്ആര്‍ടിസി വാങ്ങിയ ബസ് ടൂറിസം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നും പറയുന്നുണ്ട്.

 

Leave a comment

Your email address will not be published. Required fields are marked *