റോഡില്‍ സമരം നടത്തിയ ഷാജിമോനെതിരെ കേസെടുത്ത് പോലീസ്
കോട്ടയം: കെട്ടിട നമ്പര്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി കോട്ടയം മാഞ്ഞൂരില്‍ പഞ്ചായത്ത് പടിക്കല്‍ ധര്‍ണ നടത്തിയ പ്രവാസി വ്യവസായി ഷാജിമോന്‍ ജോര്‍ജിനെതിരെ കേസെടുത്ത് പോലീസ്. പഞ്ചായത്ത് വളപ്പില്‍ അതിക്രമിച്ചു കയറി സമരം ചെയ്തതിനാണ് കേസ്. പൊതുജനങ്ങള്‍ക്ക് സഞ്ചാര തടസവും ഗതാഗത തടസവും സൃഷ്ടിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഷാജിമോന്‍ യു കെയിലേക്ക് മടങ്ങിയതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കി. സമരം നടത്തിയ നവംബര്‍ ഏഴാം തീയതി തന്നെ ഷാജിമോനെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍, വെള്ളിയാഴ്ചയാണ് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് വാട്‌സാപ്പ് സന്ദേശം എത്തിയത്. വിദേശത്തായതിനാല്‍ ഹാജരാകാന്‍ സാധിക്കില്ലെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ഷാജിമോന്‍ അറിയിച്ചു. കേസ് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നാണ് പോലീസിന്റെ വിശദീകരണം.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
അത്യാധുനിക നിലവാരത്തില്‍ നിര്‍മിച്ച സ്‌പോര്‍ട്‌സ് വില്ലേജ് കെട്ടിടത്തിന് പഞ്ചായത്ത് ബില്‍ഡിങ് നമ്പര്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഷാജിമോന്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചത്. റോഡ് ബ്ലോക്കായതോടെ ഷാജിമോനെ ബലംപ്രയോഗിച്ച് പോലീസ് മാറ്റുകയായിരുന്നു.
Also Read; ഉടന്‍ തൃശൂര്‍ വിടണം, ഇല്ലെങ്കില്‍ വിവരമറിയും; സംവിധായകന്‍ വേണുവിന് ഭീഷണി





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































