പീഡനത്തിനിരയായ പെണ്‍കുട്ടി പീഡിപ്പിച്ചയാളെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു
ബംഗളൂരു: പീഡനക്കേസിലെ പ്രതിയെ പീഡനത്തിനിരയായ പെണ്‍കുട്ടി വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. തുടര്‍ന്ന് പ്രതിക്കെതിരായ പോക്സോ കേസ് കോടതി റദ്ദാക്കുകയായിരുന്നു. കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബെഞ്ചിലെ ജസ്റ്റിസ് ഹേമന്ത് ചന്ദന്‍ഗൗണ്ടറാണ് കേസ് റദ്ദാക്കിയത്. പോക്സോ കേസില്‍ പ്രതിയായയാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായി ഇരയായ പെണ്‍കുട്ടി അറിയിച്ചു. പ്രതിക്കെതിരെ നിയമ നടപടിതക്രമങ്ങള്‍ റദ്ദാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ച് പെണ്‍കുട്ടിയും പിതാവും കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
Also Read; കണ്ടല ബാങ്ക് തട്ടിപ്പ് കേസില്‍ ഭാസുരാംഗനും മകനും അറസ്റ്റില്‍
തനിക്ക് പ്രായപൂര്‍ത്തിയായെന്നും പ്രതിയുമായി താന്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയ്യാറാണെന്ന് കോടതിയില്‍ ഹാജരായ പ്രതി പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് തങ്ങള്‍ തമ്മില്‍ സ്നേഹത്തിലായിരുന്നെന്നും ഇയാള്‍ കോടതിയെ അറിയിച്ചു. ഇതോടെ ഒരു മാസത്തിനകം ഇവരുടെ വിവാഹം നടത്താനും പ്രതിക്കെതിരായ പീഡനകേസും പോക്സോ നിയമപ്രകാരമുള്ള കുറ്റവും റദ്ദാക്കി കോടതി ഉത്തരവിടുകയായിരുന്നു.