കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ തരൂര്‍ പങ്കെടുക്കും

കോഴിക്കോട്: കോഴിക്കോട് കെപിസിസി സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂര്‍ പങ്കെടുക്കും. കെപിസിസി പ്രസിഡന്റും കോഴിക്കോട് എംപിയും പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് തന്നെ നേരിട്ട് ക്ഷണിച്ചെന്ന് തരൂര്‍ പറഞ്ഞു. റാലിയില്‍ നിന്ന് വിട്ടുനിന്നാല്‍ കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടായേക്കുമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലീം ലീഗ് അണികളിലുള്‍പ്പെടെ തരൂരിന്റെ സാന്നിധ്യം ഭിന്നതയുണ്ടാക്കുമെന്ന ആശങ്ക സംഘാടക സമിതി കെപിസിസി നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
മുസ്ലീം ലീഗ് കോഴിക്കോട്ട് നടത്തിയ പരിപാടിയില്‍ ശശി തരൂര്‍ നടത്തിയ ഹമാസ് വിരുദ്ധ പരാമര്‍ശത്തെച്ചൊല്ലി ഏറെ വിവാദമുണ്ടായതിന് ശേഷമാണ് കോണ്‍ഗ്രസ് കോഴിക്കോട് പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി സംഘടിപ്പിക്കുന്നത്. തരൂര്‍ പ്രസ്താവനയില്‍ വിശദീകരണം നല്‍കുകയും കെപിസിസി നേതൃത്വം പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ അതുകൊണ്ടുമാത്രം പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ലീഗ് നേതാക്കള്‍ക്ക് ഒപ്പം ശശി തരൂര്‍ വേദി പങ്കിടുമ്പോള്‍ എതിര്‍പ്പിനുളള സാധ്യതയുണ്ടെന്നാണ് സംഘാടക സമിതിയുടെ ആശങ്ക. ഇക്കാര്യം നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
Also Read; നവകേരള സദസിന് പിരിവു നല്‍കിയാല്‍ അവരെ ആ സ്ഥാനത്തുനിന്ന് നീക്കും; വി ഡി സതീശന്‍