മകള്‍ക്ക് വരുന്ന വിവാഹങ്ങള്‍ മുടക്കി അച്ഛന്‍; മകള്‍ കോടതിയില്‍
റിയാദ്: മകളുടെ വിവാഹം നടത്താന്‍ തയ്യാറാകാത്ത പിതാവിനെതിരെ സൗദി പേഴ്സണല്‍ സ്റ്റാറ്റസ് കോടതി. സംഭവത്തില്‍ മകള്‍ തന്നെ കോടതിയെ സമീപിക്കുകയായിരുന്നു. സൗദിയിലെ ഒരു സ്‌കൂള്‍ അദ്ധ്യാപികയാണ് പിതാവിനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്.
തനിക്ക് പ്രായം 30 പിന്നിട്ടിട്ടും വിവാഹം കഴിപ്പിക്കാന്‍ പിതാവ് തയാറാകുന്നില്ലെന്നും വിവാഹാലോചനകളെല്ലാം ഒരു കാരണവുമില്ലാതെ പിതാവ് തള്ളിക്കളയുന്നതായും യുവതി പരാതിപ്പെടുകയായിരുന്നു. മാതാവ് സമ്മതിച്ചിട്ടും തനിക്ക് ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാന്‍ പിതാവ് സമ്മതിക്കുന്നില്ല എന്നും പരാതിയില്‍ പറയുന്നു.
അതിനാല്‍ യുവതിയുടെ രക്ഷകര്‍തൃത്വം ഏറ്റെടുത്ത കോടതി ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാമെന്ന് വ്യക്തമാക്കി. പിതാവിനെതിരെ യുവതി നല്‍കിയ പരാതി ഓണ്‍ലൈന്‍ വഴിയാണ് കോടതി സ്വീകരിച്ചത്.
പരാതി കേട്ട് ഒമ്പത് മിനിട്ടിനുളളില്‍ കോടതി തീരുമാനമെടുക്കുകയായിരുന്നു. തുടര്‍ന്ന് പിതാവില്‍ നിന്നും യുവതിയുടെ രക്ഷകര്‍തൃത്വം പിന്‍വലിക്കുകയും കോടതിയിലേക്ക് മാറ്റുകയുമായിരുന്നു. ശേഷം അപ്പീല്‍ കോടതിയും വിധി അംഗീകരിച്ചു.
Also Read; തലൈവരെ കാണാനെത്തി ഉലകനായകന്‍
പിതാവിനും മകള്‍ക്കുമിടയിലുളള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോടതി ശ്രമിച്ചെങ്കിലും നടന്നില്ല.സുഹൃത്തിന്റെ സഹോദരനുമായാണ് യുവതിയുടെ വിവാഹം നടക്കുന്നത്. അതേസമയം, വിവാഹ മോചിതയായ യുവതി അനുസരണക്കേട് കാണിക്കുന്നുണ്ടെന്ന് പിതാവ് കോടതിയില്‍ പരാതി പറയുകയും ചെയ്തു.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം