കോഴിക്കോട്ടും നവകേരള സദസ്സിന് ആളെയെത്തിക്കാന്‍ സ്‌കൂള്‍ ബസുകള്‍
കോഴിക്കോട്: നവകേരള സദസ്സിന് ആളുകളെ എത്തിക്കാന്‍ വീണ്ടും സ്‌കൂള്‍ ബസുകള്‍. കോഴിക്കോട്ടും ബാലുശേരിയിലുമാണ് നവകേരള സദസിന് പരിപാടിയിലേക്ക് സ്‌കൂള്‍ ബസില്‍ ആളുകളെ എത്തിച്ചത്. കോഴിക്കോട് ഫ്രീഡം സ്‌ക്വയറില്‍ നടക്കുന്ന പരിപാടിയിലേക്കും ആളുകളെ ബസില്‍ എത്തിക്കുന്നതിന്റെ വീഡിയോയും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകുന്നു. നവകേരള സദസില്‍ ആളുകളെ എത്തിക്കാന്‍ സംഘാടക സമിതി ആവശ്യപ്പെട്ടാല്‍ സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പരിപാടിയിലേക്ക് ആളുകളെ എത്തിക്കാന്‍ വീണ്ടും സ്‌കൂള്‍ ബസുകള്‍ ഉപയോഗിച്ചിരിക്കുന്നത്.
Also Read; മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരായ കേസ് കോടതിയുടെ പരിഗണയില്‍, ഇപ്പോള്‍ ഒന്നും പറയാനില്ല