തുരങ്കത്തിലേക്ക് കുത്തനെ തുരന്നു; തൊഴിലാളികളെ 4 ദിവസത്തിനകം പുറത്തെത്തിക്കാനാകുമെന്ന് പ്രതീക്ഷ

ഡെറാഡൂണ്‍: തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ ശ്രമം തുടരുന്നു. ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും നാല് ദിവസത്തിനകം പുറത്തെത്തിക്കാനാകും എന്നാണ് പ്രതീക്ഷ. തുരങ്കം കുത്തനെ തുരക്കുകയാണിപ്പോള്‍. ഇതിനിടയില്‍ മറ്റു പ്രതിസന്ധികളൊന്നും ഉണ്ടായില്ലെങ്കില്‍ 100 മണിക്കൂറിനുള്ളില്‍ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ സാധിക്കുമെന്നാണ് രക്ഷാദൗത്യസംഘം വിലയിരുത്തുന്നത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കുത്തനെ 15 മീറ്ററോളം തുരങ്കത്തിലേക്ക് തുരന്നതായും 86 മീറ്റര്‍ കൂടി തുരന്നാല്‍ രക്ഷാദൗത്യം വിജയിക്കുമെന്നും എന്‍എച്ച്‌ഐഡിസിഎല്‍ അധികൃതര്‍ അറിയിച്ചു. തൊഴിലാളികളെ പുറത്തെത്തിക്കാന്‍ അടിയന്തര നടപടികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാവുകയാണ്. എന്നാല്‍ ജീവനക്കാര്‍ക്ക് ഓക്സിജനും, ഭക്ഷണവും, വെള്ളവും, മരുന്നുകളും എത്തിച്ച് നല്‍കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഉത്തരകാശിയെയും യമുനോത്രിയെയും ബന്ധിപ്പിക്കുന്ന നിര്‍മാണം പുരോഗമിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം നവംബര്‍ 12 ന് മണ്ണിടിച്ചിലിനെ തുടര്‍ന്ന് തകരുകയായിരുന്നു. ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ബംഗാള്‍, ഒഡീഷ, ഉത്തരാഖണ്ഡ്, എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് തുരങ്കത്തില്‍ അകപ്പെട്ടത്.
Also Read; കുസാറ്റ് ക്യാമ്പസിലുണ്ടായ ദുരന്തത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു