February 5, 2025
#Top Four

സഹോദരനൊപ്പം ട്യൂഷന് പോയ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി

കൊല്ലം: ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. കൊല്ലം ഓയൂരിലാണ് സംഭവം. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറയെയാണ് (6) കാണാതായത്. ഇന്ന് വൈകിട്ട് നാല് മണിക്ക് സഹോദരനൊപ്പം ട്യൂഷന് പോയതാണ് കുട്ടി. ഈ സമയം ഓയൂര്‍ കാറ്റാടിമുക്കില്‍ വച്ച് കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് വിവരം.

വെള്ള നിറത്തിലുള്ള ഹോണ്ട കാറിലാണ് സംഘം എത്തിയത്. സംഭവത്തില്‍ കൊല്ലം പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. തട്ടിക്കൊണ്ടുപോയ കാറില്‍ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഉണ്ടായിരുന്നതായാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. തടയാന്‍ ശ്രമിച്ച തന്നെ കാറില്‍ വലിച്ചിഴച്ചതായും സഹോദരന്‍ മൊഴി നല്‍കിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *