February 5, 2025
#Top Four

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്

തിരുവനന്തപുരം: കൊല്ലം ഓയൂരില്‍ കാറിലെത്തിയ സംഘം കുട്ടിയെ തട്ടികൊണ്ടു പോയ കേസില്‍ ഒരു സ്ത്രീയുടെ രേഖാചിത്രം കൂടി പോലീസ് പുറത്തു വിട്ടു. ഓയൂരില്‍ നിന്നും കുട്ടിയെ തട്ടികൊണ്ടു പോയ ദിവസം രാവിലെ സംഭവസ്ഥലത്ത് നിന്ന് ഏകദേശം പത്ത് കിലോമീറ്റര്‍ അകലെ ഒരു സ്ത്രീയെ സംശയകരമായ സാഹചര്യത്തില്‍ കണ്ടിരുന്നു. രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

താന്നിവിള പനയ്ക്കല്‍ ജംഗ്ഷനില്‍ താമസിക്കുന്ന സൈനികനായ ആര്‍ ബിജുവിന്റെയും ചിത്രയുടെയും വീട്ടുമുറ്റത്താണ് സംശയകരമായ സാഹചര്യത്തില്‍ ഒരു സ്ത്രീയെ കണ്ടത്. ഇവരുടെ 12 വയസ്സുള്ള മകള്‍ സിറ്റൗട്ടിലേയ്ക്ക് ഇറങ്ങിയപ്പോള്‍ മുഖം മറച്ച ഒരു സ്ത്രീ കുഞ്ഞിന്റെ അടുത്തേക്ക് വന്നു. എന്നാല്‍ ആരാണെന്നു ചോദിച്ചപ്പോള്‍ പെട്ടെന്നു ഗേറ്റ് കടന്ന് ഒാടി പുറത്ത് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്നാണ് കുട്ടിയുടെ കുടുംബം പറയുന്നത്. ഈ സ്ത്രീയുടെ രേഖാചിത്രമാണ് പോലീസ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

Also Read; കുതിച്ച് സ്വര്‍ണവില

തട്ടിക്കൊണ്ടുപോയ സംഘം കുട്ടിയെ ഉപേക്ഷിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താനായിട്ടില്ല. പ്രതികളെ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ഡിഐജി നിശാന്തിനി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും.

 

Leave a comment

Your email address will not be published. Required fields are marked *