#Top Four

നവകേരള സദസിന് സമീപം ഗ്യാസ് ഉപയോഗിക്കരുത്; സര്‍ക്കുലറില്‍ മാറ്റം വരുത്തി ആലുവ പോലീസ്

നവകേരള സദസിന്റെ സമ്മേളന വേദിക്ക് സമീപമുള്ള കടകളില്‍ ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്ന സര്‍ക്കുലറില്‍ മാറ്റം വരുത്തി പോലീസ്. ആലുവ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് ആലുവ ഈസ്റ്റ് പോലീസാണ് സര്‍ക്കുലര്‍ നല്‍കിയത്. നവകേരള സദസ്സ് നടക്കുന്ന ദിവസം മുഴുവന്‍ ഗ്യാസ് ഉപയോഗിക്കരുതെന്ന നിര്‍ദേശം വിവാദമായതോടെയാണ് മാറ്റത്തോടെ പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.

Also Read; സ്വര്‍ണം പൊടിച്ച് സോപ്പുപൊടിയില്‍ കലര്‍ത്തി കള്ളക്കടത്തുകാര്‍

നവ കേരള സദസ്സ് നടക്കുന്ന രണ്ടു മണിക്കൂര്‍ മാത്രം ഗ്യാസ് ഉപയോഗിക്കരുതെന്നാണ് കച്ചവടക്കാര്‍ക്ക് നല്‍കിയ പുതിയ നിര്‍ദേശം. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിര്‍ദേശമെന്നും കച്ചവടക്കാര്‍ ഭക്ഷണം മറ്റിടങ്ങളില്‍ വച്ച് പാചകം ചെയ്തശേഷം കടയില്‍ എത്തിച്ച് വില്‍ക്കണമെന്നും പോലീസ് നേരത്ത നല്‍കിയ നോട്ടിസില്‍ പറഞ്ഞിരുന്നു. പരിപാടിയുടെ സുഗമമായ നടത്തിപ്പിനും സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായി ജോലി ചെയ്യുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കണമെന്നും പോലീസ് നോട്ടീസില്‍ പറയുന്നു.

 

Leave a comment

Your email address will not be published. Required fields are marked *