മോദി സര്‍ക്കാരിനെതിരെ നടത്തിയ വ്യാജ പ്രചരണങ്ങള്‍ക്ക് ജനം നല്‍കിയ തിരിച്ചടയാണിത്: കുമ്മനം രാജശേഖരന്‍
തിരുവനന്തപുരം: മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നടത്തിയ വ്യാജ പ്രചരണങ്ങള്‍ക്ക് ജനം നല്‍കിയ തിരിച്ചടിയാണ് രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ടതെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം കുമ്മനം രാജശേഖരന്‍. മൂന്ന് സംസ്ഥാനങ്ങളിലെ തകര്‍പ്പന്‍ ജയത്തെ തുടര്‍ന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന വിജയാഹ്ലാദത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന നയങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്നും ജനങ്ങളെ ജാതി ഉപയോഗിച്ച് ഭിന്നിപ്പിക്കാനുള്ള ഇന്ത്യ മുന്നണിയുടെ ശ്രമങ്ങള്‍ക്ക് ജനം മറുപടി നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന വിജയാഘോഷത്തില്‍ മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് പ്രവര്‍ത്തകര്‍ ജനവിധിയെ എതിരേറ്റത്.
Also Read; ഇത് തെറ്റായ നിലപാടാണെന്ന് വീണ്ടും ആവര്‍ത്തിച്ച് തെളിയിച്ചിരിക്കുകയാണ് പിണറായി വിജയന്‍
മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ.രാജഗോപാല്‍, സംസ്ഥാന ജനറല്‍സെക്രട്ടറിമാരായ പി.സുധീര്‍, ജോര്‍ജ് കുര്യന്‍, ഉപാദ്ധ്യക്ഷ പ്രൊഫ: വിടി.രമ, ഉപാദ്ധ്യക്ഷന്‍ സി.ശിവന്‍കുട്ടി, സംസ്ഥാന സെക്രട്ടറിമാരായ ജെആര്‍. പത്മകുമാര്‍, എസ്.സുരേഷ്, കരമന ജയന്‍, ജില്ലാ അദ്ധ്യക്ഷന്‍ വിവി.രാജേഷ് തുടങ്ങിയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.