മിഷോങ് ചുഴലിക്കാറ്റ്: നാല് ജില്ലകളില്‍ സ്‌കൂളുകള്‍ക്കുള്‍പ്പെടെ നാളെ അവധി
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകിവീണ് നാശനഷ്ടങ്ങളുണ്ട്. ഇതിനെതുടര്‍ന്നാണ് ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പേട്ട് ജില്ലകളില്‍ തമിഴ്‌നാട് ചീഫ് സെക്രട്ടറി അവധി പ്രഖ്യാപിച്ചത്.
Also Read; കോണ്‍ഗ്രസിനെ കൈവിട്ട് മിസോറാം; നില മെച്ചപ്പെടുത്തി ബിജെപി
വിദ്യാഭ്യാസസ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ഈ ജില്ലകളിലെ സ്വകാര്യസ്ഥാപനങ്ങളോട് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം.