പാലാ കുരിശുപള്ളിയില്‍ മകള്‍ക്കുവേണ്ടി അനുഗ്രഹം തേടി സുരേഷ് ഗോപി
പാലാ: മകളുടെ വിവാഹമായതിനാല്‍ പാലാ കുരിശുപള്ളിയില്‍ ഭസുന്ദരി മാതാവിന്റെ അനുഗ്രഹം തേടാനായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ജനുവരി 17ന് ഗുരുവായൂരിലാണ് താലികെട്ടെങ്കിലും പാലാ കുരിശുപള്ളിയിലെ ഭസുന്ദരി മാതാവിന്റെ’ അനുഗ്രഹത്തിനായാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും എത്തിയത്. അമലോത്ഭവ ജൂബിലി തിരുനാള്‍ ആഘോഷവേളയായതിനാല്‍ നേര്‍ച്ച കാഴ്ച സമര്‍പ്പിച്ചാണ് മകള്‍ക്കായി ഇരുവരും പ്രാര്‍ത്ഥിച്ചിരുന്നത്. സുരേഷ് ഗോപി പാലായില്‍ വരുമ്പോഴെല്ലാം മാതാവിനു മുന്നില്‍ മെഴുകുതിരി കത്തിച്ചേ മടങ്ങാറുള്ളു എന്നാല്‍ തിരുനാളിന് ആദ്യമായാണ് എത്തുന്നത്.
Also Read;ഇനി പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സര്‍ക്കാര്‍ സൗജന്യമായി വീട്ടിലെത്തിക്കും
ഇന്നലെ രാത്രി ഏഴേകാലോടെയാണ് പള്ളിയില്‍ എത്തിയത്. സുഹൃത്ത് ബിജു പുളിക്കക്കണ്ടമാണ് ഒപ്പമുണ്ടായിരുന്നത്. മുഖ്യവികാരി ജനറല്‍ മോണ്‍. ജോസഫ് തടത്തില്‍, ഫാ.ജോസ് കാക്കല്ലില്‍ എന്നിവര്‍ സ്വീകരിച്ചു.