അമേരിക്കയില്‍ വെടിവയ്പ്പ്; മൂന്നു പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വെടിവയ്പ്പ്, മൂന്നു പേര്‍ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിയോടെ യൂണിവേഴ്‌സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാംപസിലാണ് വെടിവയ്പ്പുണ്ടായത്. ക്യാംപസിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയും കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. വെടിവയ്പ്പുണ്ടായ ഉടനെ തന്നെ പോലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ ക്യാംപസില്‍ സുരക്ഷാ ഭീഷണിയില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.
Also Read; ഡോ. ഷഹനയുടെ ആത്മഹത്യ; ജൂനിയര്‍ ഡോ. റുവൈസിനെ കസ്റ്റഡിയിലെത്തു